Categories: latest news

ദിലീപിനും കാവ്യയ്ക്കുമൊപ്പം തിളങ്ങി മകള്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. വിവാഹത്തിനു ശേഷം വെള്ളിത്തിരയില്‍ നിന്നും പൊതുവേദികളില്‍ നിന്നും അകലം പാലിക്കുന്ന കാവ്യ മാധവന്‍ വളരെ വിരളമായി മാത്രമേ പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും വിവാഹ സല്‍ക്കാരങ്ങളിലും കുടുംബച്ചടങ്ങുകളിലും ദിലീപിനൊപ്പം എത്തുമ്പോള്‍ മാത്രമാണ് ആരാധകര്‍ക്ക് കാവ്യയെ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റ് ശൃംഖലയായ ‘ദേ പുട്ടി’ന്റെ ചെന്നൈ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിന് ദിലീപിനൊപ്പം കാവ്യയും മാമാട്ടിയും എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ദിലീപ്. ദിലീപിനൊപ്പം ബിനു പപ്പു, ബിലാസ് ചന്ദ്രന്‍, അശോകന്‍, ശാരി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ഡ്രാക്കുള സുധീര്‍, കോട്ടയം രമേഷ്, ഷെല്ലി എന്നിവരും ചിത്രത്തിലുണ്ട്. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിലവില്‍ ചില നിയമതടസ്സങ്ങള്‍ നേരിടുന്നുണ്ട്.

നിര്‍മ്മാതാക്കള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ‘നീക്ക’ത്തിന്റെ റിലീസ് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഉര്‍വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ സംഗീത് സേനനും നിമിത ഫ്രാന്‍സിസുമാണ്.

ജോയൽ മാത്യൂസ്

Recent Posts

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

37 minutes ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

40 minutes ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

44 minutes ago

അന്ന് രംഗണ്ണന്‍ അണിഞ്ഞത് നസ്രിയയുടെ സ്വര്‍ണം; വെളിപ്പെടുത്തി താരം

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…

47 minutes ago

ഐശ്വര്യ റായ്‌ക്കെതിരെ ബോഡി ഷെയിമിങ്

പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…

53 minutes ago