Categories: latest news

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ഇന്‍ഫ്‌ലുവന്‍സറും അവതാരകയുമായ ശാരിക കെ.ബി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഏറെ നാളായി കാന്‍സര്‍ പോരാട്ടതിലാണ് രേണു.

അഞ്ചു കീമോകള്‍ക്കു ശേഷം രേണുവിന്റെ ആരോഗ്യം വഷളായിരിക്കുകയാണ്. രേണു ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായും ശാരിക പറഞ്ഞിരുന്നു. ‘റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. കയ്പ്പുള്ള യാഥാര്‍ത്ഥ്യം എനിക്ക് നിങ്ങളോട് പറയേണ്ടി വരികയാണ്’ എന്ന മുഖവുരയോടെയാണ് ശാരിക രേണുവിന്റെ ആരോഗ്യാവസ്ഥ അറിയിച്ചത്.

‘എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വല്ലാതെ കുറഞ്ഞു. ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. ഇന്ന് വൈകുന്നേരമാണ് ഞാന്‍ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാര്‍ഥിക്കണമെന്ന് പറയാന്‍ വേണ്ടി വിളിച്ചതാണ്. അഞ്ചോളം കീമോകള്‍ അവള്‍ക്ക് ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പച്ചവെള്ളം പോലും ഛര്‍ദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവള്‍ പത്ത് ദിവസം കിടന്ന് ചാടിയെഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല’. ‘ആഹാരം കഴിക്കാന്‍ പറ്റില്ല. പിക്ക് ലൈന്‍ ഇട്ടു. ആഹാരം കഴിക്കുന്നതിന് പകരമുള്ള എന്തോ അവളുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി. അത്രയും വേ?ദന തിന്നുകയാണ് ആ കുട്ടി അവിടെ കിടന്ന്. ഉറപ്പായും അവള്‍ തിരിച്ച് വരും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം,’ എന്നാണ് ശാരിക പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

1 hour ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

1 hour ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

1 hour ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

1 hour ago

അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍…

2 hours ago