കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ് നേടിയെടുക്കാന്‍ സാധിക്കുകയുള്ളു എന്ന് തെളിയിച്ച താരമാണ് ഗ്രേസ് ആന്റണി. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഗ്രേസ് തന്റെ ഫിറ്റ്നസ് ജേര്‍ണി കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
‘മാസങ്ങളുടെ കഠിനാധ്വാനം ചില സെക്കന്ഡുകളില്’ എന്ന അടിക്കുറിപ്പോടെയാണ് താരം ജിമ്മിലെ വര്‍ക്കൗട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ പോസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട ഒരു ഘട്ടത്തില്‍ നിന്നാണ് തന്റെ മനക്കരുത്ത് കൊണ്ട് നൃത്തത്തിലേക്കും പൂര്‍ണ ഫിറ്റ്നസിലേക്കും തിരിച്ചെത്തിയത് എന്ന് ഗ്രേസ് ആന്റണി പറഞ്ഞിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഗ്രേസിന്റെ ഈ ട്രാന്സ്ഫര്മേഷന് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
അതേസമയം ഗ്രേസിന്റെ ഈ മാറ്റത്തിന് പിന്നില്‍ വ്യക്തിഗത ട്രെയിനര്‍ അലി ഷിഫാസിന്റെ കര്‍ശനമായ മാര്‍ഗ നിര്ദ്ദേശവുമുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗ്രേസിന്റെ ഫിറ്റ്നസ് ജേര്‍ണിയെ കുറിച്ച് സംസാരിക്കുകയാണ് അലി ഷിഫാസ്. റിപ്പോര്‍ട്ടര്‍ ലൈഫിന് നല്കിയ അഭിമുഖത്തിലാണ് അലി സംസാരിച്ചത്.
‘8 മാസത്തേക്കായിരുന്നു ഡയറ്റും വര്‍ക്ക്ഔട്ടും സട്രിക്റ്റിലി ഫോളോ ചെയ്തെതങ്കിലും ഒന്ന് രണ്ട് വര്‍ഷം മുന്നെ വര്‍ക്ക്ഔട്ട് സ്റ്റാര്‍ട്ട് ചെയ്തിരുന്നു. വര്‍ക്ക് ഔട്ട് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ നല്ല ആക്ടിവിറ്റീസ് ബില്‍ഡ് ചെയ്തു, നല്ല മെറ്റബോളിസം ബില്‍ഡ് ചെയ്തു. ഒരു സിനിമയില്‍ അഭിനയിച്ചതിനു ശേഷം അടുത്ത പ്രൊജക്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ കുറച്ച് ഗ്യാപ്പ് വന്നു, ആ ടൈമില്‍ ബോഡിയില്‍ ഫോക്കസ് ചെയ്യാന്‍ സമയം കിട്ടി. അത് ശരിക്കും യൂസ് ചെയ്തു. ഗ്രേസ് ബേസിക്കലി ഡാന്‍സര്‍ ആണ്. വര്‍ക്ക് ഔട്ട് ഇല്ലാത്ത ഈവനിംഗ് സമയത്ത് ഒരു മണിക്കൂര്‍ ഡാന്‍സ് ചെയ്യുമായിരുന്നു. ഡയറ്റില്‍ കണ്‍സിസ്റ്റന്റായി, അങ്ങനെ ഒരു 3,4 മാസം കഴിഞ്ഞപ്പോള്‍ അവര്‍ ചെയ്യുന്ന ക്യാരക്ടറിന് വേണ്ട രീതിയിലേക്ക് ശരീരം മാറി. ഇപ്പോള്‍ ഗ്രേസ് വന്ന സമയത്തെ ഒരു ലുക്കായി. ആ ലുക്കിലാണ് ഇപ്പോള്‍ കുറച്ച് സിനിമകള്‍ ചെയ്തിരിക്കുന്നത്’- അലി ഷിഫാസ് പറഞ്ഞു.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…