Categories: latest news

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

‘ദ് പാരഡൈസ്’എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ ഹെയര്‍ സ്റ്റൈലിനെക്കുറിച്ച് നടന്‍ നാനി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ‘സ്ത്രീകള്‍ വീണ്ടും പരമ്പരാഗത രീതിയില്‍ മുടി പിന്നിയിടാന്‍ തുടങ്ങണം’ എന്ന നാനിയുടെ ഉപദേശമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും സ്ത്രീകളെയും ഒരുപോലെ ചൊടിപ്പിച്ചത്.

‘പാരഡൈസി’ല്‍ നാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘ജഡല്‍’ എന്നാണ്. മുടി പിന്നിയിട്ട പ്രത്യേക ഹെയര്‍ സ്‌റ്റൈലിലാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. തന്റെ കഥാപാത്രത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെക്കുറിച്ച് സംസാരിക്കവെ, മുടി പിന്നിയിട്ട സ്ത്രീകളെ കാണാന്‍ നല്ല ഭം?ഗിയാണെന്നും ഇന്നത്തെ കാലത്ത് സ്ത്രീകളാരും മുടി പിന്നിയിടുന്നത് താന്‍ കാണാറില്ലെന്ന് നാനി പറഞ്ഞു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അമിതമായ സ്വാധീനമാണ് ഇതിന് കാരണമെന്നും, സ്ത്രീകള്‍ പഴയതുപോലെ മുടി നന്നായി എണ്ണ തേച്ച് പിന്നിയിടുന്ന രീതിയിലേക്ക് മടങ്ങിവരണമെന്നും താരം ആവശ്യപ്പെട്ടു. പണ്ട് അമ്മമാര്‍ പെണ്‍കുട്ടികളുടെ മുടി എണ്ണ തേച്ച് പിന്നിയിട്ടു കൊടുത്തിരുന്ന കാര്യം ഓര്‍മിപ്പിച്ച നാനി, തന്റെ ‘ജഡല്‍’ എന്ന കഥാപാത്രത്തിലൂടെ ഈ പരമ്പരാഗത ഹെയര്‍ സ്‌റ്റൈല്‍ വീണ്ടും ഒരു ട്രെന്‍ഡായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

പ്രൊമോഷന്‍ വേദിയില്‍ വെച്ചുതന്നെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും രസകരവും എന്നാല്‍ കൃത്യവുമായ മറുപടികള്‍ നാനിക്ക് നേരിടേണ്ടി വന്നു. അവിടെയുണ്ടായിരുന്ന ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാണിച്ചാണ് നാനി മുടി പിന്നിയിടാത്തതിനെക്കുറിച്ച് സംസാരിച്ചത്. എന്നാല്‍, ഇന്നത്തെ കാലത്ത് പുരുഷന്മാരും മുടി നീട്ടി വളര്‍ത്തുന്നുണ്ടല്ലോ എന്ന് ആ മാധ്യമപ്രവര്‍ത്തക ഉടനടി തിരിച്ചടിച്ചു.

തുടര്‍ന്ന്, ‘സിനിമയ്ക്ക് വേണ്ടി സ്വന്തം മുടി വളര്‍ത്താതെ വിഗ്ഗ് വെച്ച് അഭിനയിച്ചിട്ട്, നിങ്ങള്‍ ഞങ്ങളോട് മുടി പിന്നിച്ചിടാന്‍ ഉപദേശിക്കുന്നത് എന്ത് ന്യായമാണ് ?’ എന്ന് മറ്റൊരു വനിതാ മാധ്യമപ്രവര്‍ത്തക തമാശരൂപേണ ചോദിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സദസ്സ് മുഴുവന്‍ ചിരിച്ചു.

ജോലിത്തിരക്കുകള്‍ക്കിടയില്‍ മുടി പരിപാലിക്കാനും പിന്നാനും ഇന്നത്തെ സ്ത്രീകള്‍ക്ക് ആവശ്യത്തിന് സമയമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ നാനിയും അത് സമ്മതിച്ചു. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ നാനിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സൗന്ദര്യ സങ്കല്‍പ്പങ്ങളിലും അഭിപ്രായം പറയാന്‍ നാനിക്ക് എന്താണ് അവകാശമെന്നാണ് പലരും ചോദിക്കുന്നത്.

‘സാര്‍, നിങ്ങളുടെ ഉപദേശങ്ങള്‍ നിങ്ങളുടെ കയ്യില്‍ തന്നെ വെച്ചോളൂ. ഇതിലൊക്കെ ഇടപെടാന്‍ നിങ്ങള്‍ക്കാരാണ് അവകാശം തന്നത് ?. മുടി പിന്നിയിടാന്‍ സമയവും കഠിനാധ്വാനവും പരിശീലനവും വേണം. അതിലും പ്രധാനപ്പെട്ട വലിയ വലിയ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാനുണ്ടെന്നും ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

50 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

55 minutes ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

59 minutes ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

ഇനിയൊരു കീമോ താങ്ങില്ല, രേണുവിന്റെ അവസ്ഥ ഗുരുതരം

രേണു സുധിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സുഹൃത്തും റിയാലിറ്റി ഷോ…

2 hours ago