Categories: latest news

ആന്റണിയോട് ദേഷ്യം തോന്നാന്‍ ഒരു കാരണവുമില്ല; മോഹന്‍ലാല്‍

ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയെക്കുറിച്ച് ആന്റണി പഠിച്ചതും ഓരോ സിനിമയ്ക്കും വേണ്ടി അദ്ദേഹം നടത്തുന്ന ഇടപെടലുകളുമാണ് മോഹന്‍ലാല്‍ എടുത്തുപറഞ്ഞത്. മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

ആന്റണി എന്റെ കൂടെ 39 വര്‍ഷമായി. ആ 39 വര്‍ഷം കൊണ്ട് സിനിമ എന്തെന്ന് പഠിച്ച ആളാണ്. ആ സിനിമയ്ക്ക് വേണ്ടി ആന്റണി എല്ലാ കാര്യങ്ങളും ചെയ്യും. എല്ലാവരേയും കംഫര്‍ട്ടബിള്‍ ആക്കാന്‍ നോക്കും. അത് ആ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യും,” മോഹന്‍ലാല്‍ പറഞ്ഞു.

ആന്റണിയോടൊപ്പം പ്രവര്‍ത്തിച്ച ഒരാള്‍ക്കും അദ്ദേഹത്തോട് ദേഷ്യം തോന്നാന്‍ കാരണമുണ്ടാകില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. അങ്ങനെ ആരെങ്കിലും ദേഷ്യപ്പെട്ടാലും അതൊന്നും ആന്റണിയെ ബാധിക്കില്ലെന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളതെന്നും താരം പറഞ്ഞു.

”എനിക്ക് തോന്നുന്നു ആന്റണിയുടെ കൂടെ വര്‍ക്ക് ചെയ്ത ഒരാള്‍ക്കും ആന്റണിയോട് ദേഷ്യം തോന്നാന്‍ ഒരു കാരണവുമില്ല. അങ്ങനെ ദേഷ്യം തോന്നിയാലും ആന്റണിക്ക് ഒരു പ്രശ്‌നവുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്,” മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തിന് നാല് പതിറ്റാണ്ടോളം പഴക്കമുണ്ട്. ഡ്രൈവറായി മോഹന്‍ലാലിനൊപ്പം എത്തിയ ആന്റണി പിന്നീട് സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ആന്റണി പെരുമ്പാവൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

8 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

15 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

15 hours ago