Categories: Uncategorized

എന്റെ അക്കൗണ്ടില്‍ 6 കോടി 50 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടാണ് നടന്നത്; റോബിന്‍

ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിന്‍ രാധാകൃഷ്ണനും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ വേദ ലക്ഷ്മിയും തമ്മിലുള്ള പോര് കനക്കുന്നു. തനിക്കെതിരെ ഉയരുന്ന ഹവാല, അനധികൃത സാമ്പത്തിക ഇടപാടുകള്‍ (ഇല്ലീഗല്‍ മണി) എന്ന ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ കണക്കുകള്‍ നിരത്തി മറുപടിയുമായി ഡോ. റോബിന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. തന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ തികച്ചും സുതാര്യമാണെന്നും കൃത്യമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്ന വ്യക്തിയാണ് താനെന്നും റോബിന്‍ വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടിലൂടെ 5 കോടി 44 ലക്ഷം രൂപയുടെയും, എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ടിലൂടെ കഴിഞ്ഞ ആറു മാസത്തിനിടെ 1 കോടി 10 ലക്ഷം രൂപയുടെയും ഇടപാടുകള്‍ നടന്നിട്ടുണ്ട്. ആകെ 6 കോടി 50 ലക്ഷം രൂപയുടെ ഇടപാടുകളാണ് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇതിലൊന്നും തന്നെ യാതൊരുവിധ ഹവാലയോ നിയമവിരുദ്ധ പണമിടപാടുകളോ ഉള്‍പ്പെട്ടിട്ടില്ലെന്നും റോബിന്‍ മറുപടി നല്‍കി.

അതേസമയം, 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച റോബിന്‍ കേവലം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് പാര്‍ട്ടിയിലെത്തിയതെന്ന ഗുരുതര ആരോപണമാണ് വേദ ലക്ഷ്മി ഉന്നയിച്ചത്. ഇതിന് പുറമെ ബി.ജെ.പി പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും പറ്റി റോബിന്‍ നിഷേധാത്മകമായി സംസാരിക്കുന്നുവെന്നാരോപിച്ച് ഒരു വാട്ട്‌സ്ആപ്പ് വോയ്സ് ക്ലിപ്പും വേദ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു.

ഇതൊരു ചെറിയ തുടക്കം മാത്രമാണെന്നും വരാനിരിക്കുന്ന വലിയ നിയമപോരാട്ടങ്ങളെ നേരിടാന്‍ റോബിന്‍ തയ്യാറായിക്കൊള്ളണമെന്നും വേദ മുന്നറിയിപ്പ് നല്‍കി. ആളുകളുടെ കയ്യില്‍ നിന്ന് വാങ്ങിയ പണം മുഴുവന്‍ തിരികെ നല്‍കിയ ശേഷമേ റോബിന്‍ മറ്റുള്ളവരോട് സംസാരിക്കാവൂ എന്നും, ഈ വിഷയത്തില്‍ നിന്ന് ഇനി റോബിന് എളുപ്പത്തില്‍ ഊരിപ്പോരാന്‍ സാധിക്കില്ലെന്നും വേദ തറപ്പിച്ചുപറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

8 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

15 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

15 hours ago