ആരാധകരുടെ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടി സാമന്ത. താരം ഗര്‍ഭിണിയാണോ എന്ന സംശയം കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന് സാമന്ത തന്നെ അറിയിച്ചിരിക്കുകയാണ്. പുതിയ ചിത്രം മാ ഇന്‍ടി ബംഗാരത്തിന്റെ വിജയാഘോഷത്തിലാണ് സാമന്ത സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
”ഒരിടവേള കൂടി വേണ്ടി വരും. എന്റെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മാ ഇന്‍ടി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ഇടവേള വേണ്ടി വന്നിരിക്കുകയാണ്. പ്രസവാവധിയാണ്. അതിന് ശേഷം ഞാന്‍ മറ്റൊരു സിനിമയുമായി തിരികെ വരും” എന്നാണ് താരം പറഞ്ഞത്. സാമന്തയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ് കേട്ടത്. സദസില്‍ നിന്നും താരത്തിന് ആരാധകര്‍ ആശംസകള്‍ നേരുകയും ചെയ്തു.
നേരത്തെ മാ ഇന്‍ടി ബംഗാരത്തിന്റെ വിജയാഘോഷത്തില്‍ കേക്ക് മുറിക്കുന്ന സാമന്തയുടെ വിഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് സാമന്ത ഗര്‍ഭിണിയാണോ എന്ന ചര്‍ച്ചകളും സജീവമായത്. ഇതിനിടെയാണ് ഇപ്പോള്‍ താരം തന്നെ ഗര്‍ഭിണിയാണെന്ന് അറിയിച്ചിരിക്കുന്നത്. ഈ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സാമന്തയ്ക്കും ഭര്‍ത്താവ് രാജിനും ആശംസകളുമായി എത്തുകയാണ് ആരാധകര്‍.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…