Categories: latest news

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാധിക ആപ്തെ. വിഡിയോ പുറത്തായതിന് പിന്നാലെ താന്‍ പേടി കാരണം ദിവസങ്ങളോളം വീടിന് പുറത്തിറങ്ങുക പോലും ചെയ്തില്ലെന്നാണ് രാധിക ആപ്തെ പറയുന്നത്. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാധികയുടെ വെളിപ്പെടുത്തല്‍.

”ഒരിക്കല്‍ ഞാന്‍ അഭിനയിച്ചൊരു രംഗം ലീക്കായി. നാല് ദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. പ്രശ്നം വീടുവരെ എത്തുമെന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയത്. അനിഷ്ടം തോന്നിയവര്‍ എന്നെ തേടി വീട്ടിലേക്ക് വരുമെന്ന് വരെ ഞാന്‍ ഭയന്നു” എന്നാണ് രാധിക ആപ്തെ പറയുന്നത്.

”അത് വലിയ പ്രശ്നമായിരുന്നു. എന്റെ സ്‌റ്റൈലിസ്റ്റ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അവരുടെ ഡ്രൈവര്‍ ആ വിഡിയോ വീണ്ടും വീണ്ടും കാണുകയും ഇവരുടെ വീട്ടിലേക്കാണോ നിങ്ങള്‍ പോകുന്നതെന്ന് അവരോട് ചോദിക്കുകയും ചെയ്തു. എന്റെ വാച്ച്മാനും ആ വിഡിയോ കണ്ടിരുന്നു. അതൊക്കെ കൈകാര്യം ചെയ്യുക വളരെയേറെ ബുദ്ധിമുട്ടായിരുന്നു” രാധിക പറയുന്നു.

”ഒടുവില്‍ ഞാന്‍ എന്റെ ഡ്രൈവറേയും സ്പോട്ട് ദാദയേയും വിളിച്ചു. ഇങ്ങനൊരു വിഡിയോയുണ്ട്. നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ ഞാന്‍ തന്നെ അയച്ചു തരാമെന്ന് പറഞ്ഞു. നിങ്ങളത് കാണണം. നിങ്ങള്‍ക്ക് അതില്‍ പ്രശ്നമൊന്നും തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ സംരക്ഷിക്കണം. ഇല്ലെങ്കില്‍ എനിക്ക് വേണ്ടി ജോലി ചെയ്യേണ്ട. നിങ്ങള്‍ക്ക് പോകാം, ശമ്പളം തന്നോളാം എന്നു പറഞ്ഞു. നിങ്ങളെ ഞങ്ങള്‍ നോക്കിക്കോളാം എന്ന് അവര്‍ രണ്ടു പേരും പറഞ്ഞു. ആ സമയം ഞാന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ ഞാനാകെ ഭയന്നിരുന്നു” രാധിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

11 minutes ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

15 minutes ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

19 minutes ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

23 minutes ago