Categories: latest news

തെലുങ്ക് മണ്ണിലും വിജയക്കൊടി പാറിച്ച് ഭാവനാ സ്റ്റുഡിയോസ്; 25 ദിവസങ്ങൾ പിന്നിട്ട് ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ ഇപ്പോൾ കേരളക്കരയും കടന്ന് തെലുങ്ക് മണ്ണിലും ചരിത്രം കുറിക്കുകയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രം ആന്ധ്രപ്രദേശിലും തെലങ്കാനയിലും വൻ വിജയമായി 25 ദിവസങ്ങൾ പിന്നിട്ട് കുതിക്കുന്നു എന്ന സന്തോഷവാർത്തയാണ് ഭാവനാ സ്റ്റുഡിയോസ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം തെലുങ്ക് സിനിമാപ്രേമികളും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു സാധാരണ മലയാളം ഫാമിലി കോമഡി ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ ഇത്രയും വലിയ വിജയം നേടുന്നത് മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ്.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

38 minutes ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

9 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

9 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

9 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

9 hours ago