ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും ഒരേ സ്ക്രീനിൽ ഒന്നിച്ചാൽ തിയേറ്ററിൽ എങ്ങനെയുണ്ടാകും? ആ ഒരു വെടിക്കെട്ട് കോമ്പോയുമായാണ് ‘അവറാച്ചൻ & സൺസ്’ വരുന്നത്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം വരാനിരിക്കുന്ന ഒക്ടോബർ 2-നാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. കോമഡി ട്രാക്കിൽ മലയാളികളെ എക്കാലത്തും കൈയിലെടുത്തിട്ടുള്ള വിനയ് ഫോർട്ട്, ഗണപതി, ജോണി ആന്റണി, ഗ്രേസ് ആന്റണി എന്നിവരുടെ വൻ നിര തന്നെ ഈ സിനിമയിലുണ്ട്.
തമ്പി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. തിയേറ്ററുകളിൽ വന്ന് ലൗഡായി ചിരിച്ച്, നല്ലൊരു മൂഡിൽ തിരികെ പോകാൻ പറ്റുന്ന ഒന്നാന്തരം സിനിമാ അനുഭവമായിരിക്കും ഇതെന്നാണ് ടീം നൽകുന്ന ഉറപ്പ്. ഒക്ടോബറിലെ അവധി ദിനങ്ങൾ തിയേറ്ററിൽ കളറാക്കാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്കായി ചിരിയുടെ നല്ലൊരു വിരുന്ന് തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…