Categories: latest news

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ് നിവിന്‍ പോളി. തന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച ഒരു തീരുമാനത്തെക്കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍ഫോസിസില്‍ നിന്ന് രാജി വച്ച നിമിഷമായിരുന്നു തനിക്ക് തന്നെ ഓര്‍ത്ത് അഭിമാനം തോന്നിയ നിമിഷം എന്ന് നിവിന്‍ പറഞ്ഞു.

തന്റെ പുതിയ തമിഴ് ചിത്രമായ ‘യേഴു കടല്‍ യേഴു മലൈ’യുടെ പ്രൊമോഷന്റെ ഭാ?ഗമായി ?ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാതെ നമ്മുടെ മനസ് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണമെന്നും നിവിന്‍ പറഞ്ഞു. ‘ഇന്‍ഫോസിസില്‍ നിന്ന് രണ്ട് വര്‍ഷം ജോലി ചെയ്ത ശേഷം രാജിവച്ച ആ നിമിഷം, അതാണ് എന്റെ ജീവിതത്തിലെ സൂപ്പറായ ഒരു കാര്യം.

നമ്മള്‍ രാജിക്കത്തില്‍ ഒപ്പിട്ടിട്ട് മെയില്‍ അയക്കില്ലേ. ആ സമയമാണ് എനിക്ക് ഞാന്‍ സൂപ്പര്‍ ആണെന്ന് തോന്നിയത്. രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു. ഇതെനിക്ക് ഇഷ്ടമല്ല, ഇതല്ല ഞാന്‍ ആ?ഗ്രഹിച്ചത് എന്ന് നമ്മുടെ ഉള്ളില്‍ നിന്ന് നമ്മളോട് പറയില്ലേ. പഠിത്തമൊക്കെ കഴിഞ്ഞ് നമുക്കൊരു ജോലി വേണം. അത് ഇന്നത് തന്നെ വേണമെന്ന് നിയമമൊന്നുമില്ലല്ലോ.

പക്ഷേ നമ്മള്‍ ആരോടെങ്കിലും രാജി വയ്ക്കുന്നതിനെക്കുറിച്ച് പറഞ്ഞാല്‍, ‘എടാ നീ രാജി വയ്ക്കല്ലേ. നിനക്ക് സാലറി കിട്ടുന്നതല്ലേ. അത് പിന്നെ പ്രശ്‌നമാകും’ എന്നൊക്കെ എല്ലാവരും പറയുമായിരുന്നു. ഞാന്‍ പറയും, ഇല്ല. ഇതല്ല എനിക്ക് വേണ്ടത്. ഇവിടെയല്ല ഞാന്‍ നില്‍ക്കേണ്ടത് എന്ന്. അതിങ്ങനെ എപ്പോഴും ഉള്ളില്‍ നിന്ന് വന്ന് വന്നാണ് രാജി വയ്ക്കാം എന്ന തീരുമാനത്തിലേക്ക് ഞാനെത്തുന്നത്.

രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാന്‍ ആ തീരുമാനമെടുത്തു. രാജിയൊക്കെ വച്ചു കഴിഞ്ഞ് കുറേ നാള്‍ പിന്നെ അല്‍ഫോണ്‍സിന്റെ കൂടെയായിരുന്നു. അവന്‍ എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്. അവനെപ്പോഴും സിനിമയുമായാണ് ഇരിക്കുന്നത്. ഫുള്‍ ടൈം എഡിറ്റിങ്, സിനിമകള്‍ കാണുക… അങ്ങനെയാണ് അവന്റെ ലോകം. ഒരു ഒന്നൊന്നര വര്‍ഷം ഞാന്‍ അവനോടൊപ്പം തന്നെയായിരുന്നു.

എല്ലാദിവസവും ഞങ്ങള്‍ കാണും, സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യും. സിനിമ എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പുറത്തേക്ക് കൊണ്ടുവന്ന ആദ്യത്തെ വ്യക്തി അല്‍ഫോണ്‍സ് ആണ്. അതുവരെ, സിനിമയുണ്ട്…അഭിനേതാക്കളുണ്ട്.. വലിയ സിനിമകളുണ്ട് എന്നൊക്കെ മാത്രമേ നമുക്കറിയൂ. അവിടേക്കൊന്നും നമുക്ക് എത്തിപ്പെടാന്‍ പറ്റില്ല, അവരൊക്കെ സിനിമാക്കാരാണ്, നമ്മള്‍ സാധാരണക്കാരാണ് എന്നൊക്കെയുള്ള ചിന്തയായിരുന്നു.

എന്നാല്‍ ശ്രമിച്ചാല്‍ ആ ലോകത്തേക്ക് കടന്നു ചെല്ലാം എന്നൊരു വിശ്വാസവും ആത്മവിശ്വാസവുമൊക്കെ തന്നത് അല്‍ഫോണ്‍സ് ആയിരുന്നു. അന്ന് ആ ജോലി രാജി വച്ചതില്‍ എനിക്ക് അഭിമാനമേ ഉള്ളൂ. ഞാനെപ്പോഴും എന്റെ സുഹൃത്തുക്കളോട് പറയും.

നിങ്ങള്‍ നിങ്ങളുടെ മനസ് പറയുന്ന കാര്യം കേള്‍ക്കണമെന്ന്. നമ്മുടെ മനസില്‍ നിന്ന് വരുന്ന കാര്യങ്ങളെ ഒരിക്കലും മറ്റ് ശബ്ദങ്ങളുടെ പേരില്‍ നമ്മള്‍ തള്ളിക്കളയരുത്. മറ്റ് ശബ്ദങ്ങളെ വേണം നിങ്ങള്‍ ഒഴിവാക്കാന്‍, എന്നിട്ട് മനസ് പറയുന്നത് കേള്‍ക്കണം’.- നിവിന്‍ പോളി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

3 minutes ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

15 minutes ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

19 minutes ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

23 minutes ago