Categories: latest news

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍ മുമ്പ് ഹന്‍സികയുടെ സബ്സ്‌ക്രിപ്ഷന്‍ ചാനലില്‍ നിന്നുള്ളൊരു ബോള്‍ഡ് വിഡിയോ ലീക്കായിരുന്നു. പിന്നാലെ ഹന്‍സികയ്ക്ക് കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു. ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹന്‍സികയുടെ പ്രതികരണം.

ആ വിഡിയോ താന്‍ തന്നെ പോസ്റ്റ് ചെയ്തതാണെന്നാണ് ഹന്‍സിക പറയുന്നത്. കൂടുതല്‍ ചിന്തിക്കാതെ, ആ നിമിഷം തോന്നിയത് പോലെ ചെയ്തതാണെന്ന് താരം പറയുന്നു. എന്നാല്‍ ഉടനെ തന്നെ തനിക്ക് പറ്റിയ അബദ്ധം മനസിലാക്കുകയും വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടുവെന്നും ഹന്‍സിക പറയുന്നു. താരത്തിന്റെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍:

എന്റെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയായിരുന്നു ആ വിഡിയോ. അതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഞാന്‍ ഒരുപാട് വേദനയും ഹൃദയഭാരവും അനുഭവിക്കുന്നു. ഒടുവില്‍ അതേക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് തോന്നി. എന്നോട് ആത്മാര്‍ത്ഥമായ കരുതലുള്ളവര്‍ എന്റെ വശം കേള്‍ക്കണമെന്ന് തോന്നി.

എന്തിന് ഞാനത് പോസ്റ്റ് ചെയ്തുവെന്ന് അറിയില്ല. അതൊരു പിഴവായിരുന്നു. മതിയായ ചിന്തയില്ലാതെ പെട്ടെന്നുണ്ടായൊരു ചിന്തയിലാണ് അത് പോസ്റ്റ് ചെയ്തത്. ഉടനെ തന്നെ അതില്‍ പശ്ചാത്തപിക്കുകയും ചെയ്തു. പോസ്റ്റ് ചെയ്ത് അഞ്ച് മിനുറ്റില്‍ തന്നെ ചെയ്യാന്‍ പാടില്ലെന്ന് തിരിച്ചറിയുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ സബസ്‌ക്രിപ്ഷനുണ്ടായിരുന്ന ചിലര്‍ അത് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുകയും ചെയ്തു.

ഞാന്‍ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി ചെയ്തതാണെന്ന് പലരും ആരോപിച്ചു. എന്തുകൊണ്ടാണ് ആളുകള്‍ അങ്ങനെ ചിന്തിച്ചതെന്ന് എനിക്ക് മനസിലാകും. പക്ഷെ അതായിരുന്നില്ല എന്റെ ഉദ്ദേശമെന്ന് സത്യസന്ധമായി തന്നെ പറയുന്നു. എനിക്ക് 20 വയസാണ്. എന്റെ കാര്യം നോക്കാനുള്ളത് ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. നിങ്ങള്‍ എനിക്കും എന്റെ കുടുംബത്തിനും വര്‍ഷങ്ങളായി നല്‍കി വരുന്ന സ്നേഹവും പിന്തുണയും കാരണം പ്രശസ്തിയെക്കുറിച്ച് ഞാന്‍ ആകുലപ്പെടുന്നില്ല.

ഇത് കൂടുതല്‍ കഠിനമാക്കിയത്, എന്റെ സഹോദരി വര്‍ഷങ്ങളായി പിന്നാലെ നടന്നിരുന്ന, ഞാന്‍ അഭിനയിക്കുകയും ചെയ്ത, മ്യൂസിക് വിഡിയോ ഈ സംഭവം നടന്ന് മൂന്നാമത്തെ ദിവസം റിലീസ് ചെയ്യാനുണ്ടായിരുന്നു എന്നതാണ്. ശരിക്കും ചിന്തിച്ചിരുന്നുവെങ്കില്‍ അവളുടെ വര്‍ക്കിനെ ബാധിക്കുന്നൊരു കാര്യം ഞാന്‍ ചെയ്യില്ലായിരുന്നു. ഭാഗ്യവശാല്‍ അതൊന്നും മ്യൂസിക് വിഡിയോയെ ബാധിച്ചില്ല. ആ സംഭവത്തിന് പിന്നിലൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ലെന്നും, സത്യസന്ധമായൊരു പിഴവ് മാത്രമായിരുന്നുവെന്നും അതില്‍ എനിക്ക് കടുത്ത പശ്ചാത്തപമുണ്ടെന്നും എല്ലാവര്‍ക്കും മനസിലാകുമെന്നും വിശ്വസിക്കുന്നു.

ഞാന്‍ സബ്സ്‌ക്രിപ്ഷന്‍ ഫീസ് 299 ല്‍ നിന്നും 399 ലേക്ക് ഉയര്‍ത്തിയത് എന്തിനാണെന്ന് നിരവധി പേര്‍ ചോദിച്ചു. ഞാന്‍ ആദ്യം ചിന്തിച്ചത് സബ്സ്‌ക്രിപ്ഷന്‍ തന്നെ അവസാനിപ്പിക്കാനാണ്. എന്നാല്‍ അത് കൂടുതല്‍ അഭ്യൂഹങ്ങള്‍ക്കും നെഗറ്റിവിറ്റിയ്ക്കും ഇടവരുത്തും. അതിനാല്‍ ആളുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനായി ഫീസ് കൂട്ടുകയായിരുന്നു. ആരും എന്നെ വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല. എന്റെ സത്യം ആത്മാര്‍ത്ഥമായി പറയുന്നുവെന്ന് മാത്രം.

സബ്സ്‌ക്രിപ്ഷനില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച മൂലം ലഭിച്ച തുകയത്രയും ഒരു നല്ല കാര്യത്തിന് വേണ്ടിയാണ് ഞാന്‍ ഉപയോഗിച്ചത്. അതില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ എടുത്തിട്ടില്ല. എന്റെ പ്രവര്‍ത്തി കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ സത്യസന്ധമായി ക്ഷമ ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

8 minutes ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

20 minutes ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

22 minutes ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

26 minutes ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

28 minutes ago

വ്യാജ വിഡിയോയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നാഗ ചൈതന്യ

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച…

30 minutes ago