Categories: Uncategorized

വ്യാജ ബിക്കിനി ചിത്രം പ്രചരിപ്പിച്ചു; പരാതി നല്‍കി നടി രുക്മിണി വസന്ത്

കാന്താര സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടിയാണ് രുക്മിണി. താരത്തിന്റേതെന്ന രീതിയില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ബിക്കിനി ചിത്രങ്ങല്‍ പ്രചരിച്ചിരുന്നു. ആ ചിത്രങ്ങള്‍ വ്യാജമാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും രുക്മിണി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി.

‘സൈബര്‍ ക്രൈം വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വിശ്വാസമുണ്ട്. നടിമാര്‍ മാത്രമല്ല ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇരയാവുന്നത്. ഒട്ടേറെ പെണ്‍കുട്ടികളും സ്ത്രീകളും ഇരയാവുന്നുണ്ട്. അത് തെറ്റാണ്. ഒരിക്കലും അത് അംഗീകരിക്കാന്‍ കഴിയില്ല’, പരാതി നല്‍കിയ ശേഷം നടി വ്യക്തമാക്കി.

ഒരു സ്വിമ്മിംഗ് പൂളില്‍ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന തരത്തിലായിരുന്നു വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളും സൈബര്‍ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു.

കാന്താര 2 ആണ് രുക്മിണിയുടേതായി ഒടുവിലെത്തിയ ചിത്രം. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഡ്രാഗണ്‍, യാഷിനൊപ്പമുള്ള ടോക്‌സിക് എന്നിവയാണ് രുക്മിണിയുടേതായി ഇനി വരാനുള്ള ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

10 hours ago

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

17 hours ago

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…

18 hours ago