Categories: latest news

അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ’; ബേസില്‍

തന്റെ പുതിയ ചിത്രമായ അതിരടിക്ക് വേണ്ടി 15 കിലോ ശരീരഭാരം കുറച്ചുവെന്ന് നടന്‍ ബേസില്‍ ജോസഫ്. അതിരടിയുടെ പ്രൊമോഷന്റെ ഭാ?ഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരും ബേസിലിനൊപ്പമുണ്ടായിരുന്നു.

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളജ് വിദ്യാര്‍ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. ‘മരണമാസ് കഴിഞ്ഞിട്ട് ഒരു മെയിന്‍ ലീഡ് റോള്‍ റിലീസ് അതിരടിയാണ്. ഒരു വര്‍ഷമായി കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു മരണമാസ്.

ഈ സിനിമയിലേക്ക് വരുമ്പോള്‍ ആ റോളിനും ആ കാരക്ടര്‍ വര്‍ക്ക് ആകുമ്പോള്‍ ഉണ്ടാകുന്ന ഇമ്പാക്ട്ടും എനിക്ക് നന്നായി അറിയാം. സിനിമയുടെ പ്രൊഡ്യൂസര്‍ കൂടി ആകാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു ആക്ടര്‍ എന്ന നിലയില്‍ ഈ ഒരു പോയിന്റ് എത്തി. പൊന്മാന്‍, സൂക്ഷ്മദര്‍ശിനി പോലുള്ള സിനിമകള്‍ വന്നപ്പോള്‍ അതില്‍ നിന്ന് പുറകോട്ട് പോകാന്‍ കഴിയില്ല.

ആളുകള്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതുകൊണ്ട് കഥാപാത്രം മികച്ചത് ആകാന്‍ വേണ്ടി കൂടുതല്‍ പരിശ്രമിക്കണം. ഇതില്‍ നിന്ന് പിറകിലേക്ക് പോകാനുള്ള ഒരു സ്‌പെയ്‌സ് ഇല്ല. ആ ഒരു ബാധ്യത കൂടെയുണ്ട്. ഒരു കോളജ് കാരക്ടര്‍ എന്ന് പറയുമ്പോള്‍ തീര്‍ച്ചയായിട്ടും ഞാനൊരു കോളജില്‍ പഠിക്കുന്ന പ്രായമല്ല. എനിക്ക് ഒരു ഭാര്യ ഉണ്ട്, കുട്ടി ഉണ്ട്. എല്ലാം ആളുകള്‍ക്ക് അറിയുന്ന കാര്യമാണ്.

വെറുതെ ക്ലീന്‍ ഷേവ് ചെയ്ത് വന്നിട്ട് കോളജ് പയ്യനാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. ബാക്കി എല്ലാം വേണമെങ്കില്‍, പൈസ കൊടുത്ത് എന്തും നേടാം. പക്ഷേ ബോഡിയ്ക്ക് വേണ്ടി നമ്മള്‍ തന്നെ പണി എടുക്കണം. കുറച്ചധികം സമയം ഇന്‍വെസ്റ്റ് ചെയ്യുക എന്നുള്ളതല്ലാതെ വേറെ ഓപ്ഷന്‍ ഇല്ല. ഇതിനു വേണ്ടി വേറെ അഭിനയം.

ബാക്കി ഒന്നും ചെയ്യുന്നില്ല എന്ന രീതിയിലേക്ക് വന്നു. ഒരു പത്ത് മാസം ഇതിനുവേണ്ടി തന്നെ ഫാസ്റ്റിങ്ങും വര്‍ക്ക്ഔട്ടും ദിവസം ഒന്ന് രണ്ടു മണിക്കൂര്‍ ചെയ്തു. എക്‌സ്ട്രീം ആയിട്ടുള്ള ഒരു എഫര്‍ട്ട് ഇട്ടിട്ടുണ്ടായിരുന്നു. ട്രയല്‍ ലോക്ക് ചെയ്യുമ്പോള്‍ എല്ലാവരും കോളജ് പയ്യന്‍ എന്ന് പറഞ്ഞപ്പോള്‍ സന്തോഷം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

13 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

13 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

13 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago