Categories: Uncategorized

വിവാഹമോചന ഹര്‍ജി; വിജയിയും ഭാര്യ സംഗീതയും കോടതിയില്‍ ഹാജരാകണം

ചെന്നൈ: വിവാഹമോചന ഹര്‍ജിയില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സം?ഗീത സ്വര്‍ണ ലി?ഗവും കോടതിയില്‍ ഹാജരാകണം. ജൂണ്‍ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കല്‍പ്പെട്ട് കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സം?ഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. ?വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനല്‍കിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

മാര്‍ച്ച് 7ന് മറ്റൊരു ഹര്‍ജിയും സം?ഗീത നല്‍കിയിരുന്നു. ഹര്‍ജിയില്‍ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പുതിയ ഹര്‍ജിയിലെ ആവശ്യം. കോടികള്‍ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കള്‍ക്കും ന്യായമായി അര്‍ഹിക്കുന്നത് നല്‍കണം എന്നും സംഗീത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago