Uncategorized
വിവാഹമോചന ഹര്‍ജി; വിജയിയും ഭാര്യ സംഗീതയും കോടതിയില്‍ ഹാജരാകണം
Published on
ചെന്നൈ: വിവാഹമോചന ഹര്‍ജിയില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സം?ഗീത സ്വര്‍ണ ലി?ഗവും കോടതിയില്‍ ഹാജരാകണം. ജൂണ്‍ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കല്‍പ്പെട്ട് കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സം?ഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. ?വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനല്‍കിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മാര്‍ച്ച് 7ന് മറ്റൊരു ഹര്‍ജിയും സം?ഗീത നല്‍കിയിരുന്നു. ഹര്‍ജിയില്‍ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പുതിയ ഹര്‍ജിയിലെ ആവശ്യം. കോടികള്‍ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കള്‍ക്കും ന്യായമായി അര്‍ഹിക്കുന്നത് നല്‍കണം എന്നും സംഗീത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
