Categories: latest news

കൂടെ ഞാനുണ്ട് എന്ന് പറയുന്ന പങ്കാളി എന്റെ ഭാഗ്യമാണ് എന്ന് പ്രിയമണി

ഏതൊരു ജോലിയിലും, ഇന്റസ്ട്രിയിലും പങ്കാളിയുടെ പിന്തുണ ഏതൊരാള്‍ക്കും പ്രധാനമാണ്. പ്രത്യേകിച്ചും സിനിമ പോലൊരു ലോകത്ത് സജീവമാവുന്ന ഒരു അഭിനേത്രിയെ സംബന്ധിച്ച് വിവാഹത്തിന് ശേഷം പങ്കാളിയുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമാണ് വിജയകരമായി മുന്നോട്ട് പോകാന്‍ കഴിയുന്നത്. അല്ലെങ്കില്‍ സിനിമയ്ക്ക് വേണ്ടി കുടുംബമോ, കുടുംബത്തിന് വേണ്ടി സിനിമയോ ഉപേക്ഷിക്കേണ്ടി വന്നേക്കാം. തന്നെ സംബന്ധിച്ച് ഭര്‍ത്താവ് മുസ്തവ രാജില്‍ നിന്ന് അതെത്രത്തോളം ലഭിക്കുന്നു എന്ന് പ്രിയമണി പറയുന്നു.

ഒരു പക്ഷേ വിവാഹത്തിന് ശേഷം ഇന്റസ്ട്രി വേണ്ട എന്ന് കരുതി, ടാറ്റ ബൈ ബൈ പറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് പോകാം. പക്ഷേ എന്നെ സംബന്ധിച്ച്, നീ മുന്നോട്ടു പോയിക്കോളൂ, ഞാന്‍ നിന്നെ പിന്തുണച്ചോളാം, എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ നിന്‍രെ കൈ പിടിച്ച് വഴി കാണിച്ചു തന്നോളാം എന്ന് പറയുന്ന സപ്പോര്‍ട്ടീവായ ഒരു പാര്‍ട്ണറെ എനിക്ക് ലഭിച്ചു. അത് വളരെ പ്രധാനമാണെന്നാണ് ഞാന്‍ കരുതുന്നത്.

ഒരുപക്ഷേ ചിലപ്പോള്‍, പത്ത് പതിനഞ്ച് വര്‍ഷം അഭിനയിച്ചില്ലേ, ഇനി കുടുംബമൊക്കെയായി ജീവിക്കാം എന്ന് പങ്കാളി പറഞ്ഞേക്കാം. എന്നാല്‍ അത് നിങ്ങളുടെ ചോയിസ് ആണ് എന്ന് പറയാന്‍ പറ്റണം. പ്രൊഫഷണല്‍ ജീവിതവും ഫാമിലി ജീവിതവും നമുക്ക് ബാലന്‍സ് ചെയ്യാന്‍ സാധിക്കും എന്നുണ്ടെങ്കില്‍, അതിന് ചെന്ന് കയറിയ കുടുംബവും പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യം.

നിനക്ക് പ്രൊഫഷണല്‍ ജീവിതവും, സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, നിന്നെ സഹായിക്കാന്‍ ഞങ്ങളുണ്ട്, തെറ്റോ ശരിയോ, നീ മുന്നോട്ട് നടന്നോളൂ, ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. അത് എനിക്ക് ലഭിക്കുന്നുണ്ട്- അഭിമാനത്തോടെ പ്രിയമണി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഷിയാസ് തന്നെ അനിയത്തിയായാണ് കാണുന്നത്

അഭിനയവും മോഡലിംഗുമൊക്കെയായി ആക്ടീവാണ് ഷിയാസ് കരീം. അടുത്തിടെ…

23 hours ago

സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം; കങ്കണ

ഗ്രേറ്റര്‍ നോയിഡയിലേയും ഭോപ്പാലിലേയും യുവതികളുടെ മരണം രാജ്യത്ത്…

23 hours ago

മമ്മൂക്കയാണ് ദൃശ്യം ചെയ്യാന്‍ നിര്‍ബന്ധിച്ചത്; മീന

'ദൃശ്യം 3' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും…

24 hours ago

ലാലേട്ടന്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു; ചോദ്യവുമായി വീണ

ദൃശ്യം' ഫ്രാഞ്ചൈസിയിലെ പുതുമുഖമാണ് വീണ നന്ദകുമാര്‍. ഒരു…

24 hours ago

മനുഷ്യത്വം ഇല്ലാത്തവന്‍; രവി മോഹന് മറുപടിയുമായി ഖുശ്ബു

നടന്‍ രവി മോഹന്റെ ആരോപണ?ങ്ങള്‍ക്ക് മറുപടി നല്‍കി…

24 hours ago

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

24 hours ago