Categories: latest news

വിജയ്ക്ക് 603 കോടി ആസ്തി; പുതിയ വിവരം പുറത്ത്

സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തനിക്ക് 603 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് താരം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 184 കോടി രൂപയാണ് വിജയ്യുടെ വരുമാനം.

സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അനുസരിച്ച്, ബിഎംഡബ്ല്യു 530, ടൊയോട്ട ലെക്‌സസ്, ടൊയോട്ട വെല്‍ഫയര്‍, ബിഎംഡബ്ല്യു ഐ7 തുടങ്ങിയ ആഡംബര കാറുകള്‍ വിജയിയുടെ ശേഖരത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കാറുകളുടെ മാത്രം മൂല്യം കോടികള്‍ വരും.

404.58 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും, 198.62 കോടി രൂപയുടെ സ്ഥാവര ആസ്തികളുമാണ് താരത്തിന്റെ പേരിലുള്ളത്. സ്ഥാവര ആസ്തികളുടെ പട്ടികയില്‍ കൊടൈക്കനാലിലെ കൃഷിഭൂമിയും ചെന്നൈയിലുടനീളമുള്ള വാണിജ്യ, വാസയോഗ്യമായ സ്വത്തുക്കളും ഉള്‍പ്പെടുന്നു. സ്വകാര്യ ജംഗമ ആസ്തികളില്‍ കൈയിലുള്ള 2 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. സത്യവാങ്മൂലത്തില്‍, 15 ലക്ഷം രൂപ വിലമതിക്കുന്ന 883 ഗ്രാം സ്വര്‍ണ്ണവും വെള്ളിയും ഉള്ളതായി വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 184 കോടി രൂപയാണ് താരത്തിന്റെ വരുമാനം. സിനിമകളില്‍ നിന്നുള്ള പ്രതിഫലവും മറ്റു നിക്ഷേപങ്ങളുമാണ് പ്രധാന വരുമാന സ്രോതസ്സ്. ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ബാധ്യതകളില്ലെന്നും കുടിശ്ശികകളില്ലെന്നും നടന്‍ വ്യക്തമിക്കി. നിരവധി പേര്‍ക്ക് വ്യക്തിഗത വായ്പകളും അഡ്വാന്‍സുകളും നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

2 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

2 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

2 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

8 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

8 hours ago