തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
അമ്മയുടേതെന്ന പേരിലുള്ള ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് രശ്മിക മന്ദാന. നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയത്തില്‍ നിന്നും രശ്മിക പിന്മാറിയതിനെക്കുറിച്ച് അമ്മ സുമന്‍ സംസാരിക്കുന്നതെന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം ഓഡിയോ പ്രചരിച്ചത്. എട്ട് വര്‍ഷം മുമ്പത്തെ ശബ്ദ രേഖയാണിതെന്നും, ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തന്നേയും തനിക്ക് വേണ്ടപ്പെട്ടവരേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് രശ്മിക പറയുന്നത്.
എട്ട് വര്‍ഷം താന്‍ നിശബ്ദ്തയായിരുന്നു. ഇനിയും മിണ്ടാതിരിക്കില്ലെന്ന് രശ്മിക പറഞ്ഞു. 24 മണിക്കൂറിനകം ശബ്ദ രേഖ പ്രചരിപ്പിച്ചവര്‍ അത് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ നിയമനടപടി സ്വീകരിക്കുമെന്നും രശ്മിക പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രശ്മികയുടെ പ്രതികരണം.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…