Categories: latest news

വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് റോഷ്‌ന

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലൗവ് എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ് കൊച്ചി കാലടി സ്വദേശിനിയായ റോഷ്ന ശ്രദ്ധിക്കപ്പെട്ടത്. ഒരേ മുഖം എന്ന മലയാള ചിത്രത്തിലൂടെയാണ് റോഷ്ന അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നീ സിനിമകളിലും റോഷ്ന അഭിനയിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസിനു പുറമേ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലും കിച്ചു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കിച്ചു ടെല്ലസുമായുള്ള വിവാഹമോചനത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇപ്പോഴും ഓവര്‍കം ചെയ്തിട്ടില്ല. ചില കാര്യങ്ങള്‍ പക്വമായി ചിന്തിക്കുന്നതാണ് നല്ലത്. സൗഹൃദമുണ്ട്. ഇനി കാണേണ്ട എന്ന ചിന്തയില്ല. എന്റെ വളരെ നല്ല സുഹൃത്താണ്. ഇപ്പോഴും എപ്പോഴും എന്റെ മരണം വരെയും അങ്ങനെയായിരിക്കും.

അദ്ദേഹത്തിന് അങ്ങനെ ആണെങ്കിലും അല്ലെങ്കിലും എനിക്കങ്ങനെ ആയിരിക്കും. എന്നേക്കാള്‍ എന്റെ ഈ പ്രശ്‌നത്തില്‍ വേദനിക്കുന്ന ഒത്തിരി പേരുണ്ട്. എനിക്ക് ഇങ്ങനെയുള്ള കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റും. ഞാനങ്ങനെ ഒരാളാണ്. എനിക്കൊരു നിലപാടുണ്ട്. ആ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. അത് ആര്‍ക്ക് വേണ്ടിയും മാറ്റാന്‍ ഞാന്‍ തയ്യാറല്ല എന്നും റോഷ്‌ന പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

3 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

7 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

7 hours ago