സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.
തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു.
ഇപ്പോള്‍ ഭാര്യയെക്കുറിച്ച് പറയുകയാണ് ബേസില്‍. ഞങ്ങള്‍ അവളെ റാഗ് ചെയ്തു, അങ്ങനെയാണ് എലിയെ ആദ്യം പരിചയപ്പെടുന്നത്. ഞാന്‍ ഇങ്ങനെ എന്റെ കൂട്ടുകാരുമായിട്ട് പ്ലാന്‍ ചെയ്തു. അവരോട് പറഞ്ഞു: ‘നിങ്ങള്‍ പോയി റാഗ് ചെയ്യുന്നു, അപ്പോള്‍ ഞാന്‍ വരുന്നു,’ എന്ന്. അങ്ങനെ ഇവര്‍ എല്ലാവരും പോകുന്നു, അവളോട് സംസാരിക്കുന്നു: ‘എലിസബത്ത് അല്ലെ? വീട് എവിടെയാ?,’ അങ്ങനെയങ്ങനെ ഓരോന്നൊക്കെ ചോദിച്ചോണ്ട് ഇരിക്കുന്നു. അപ്പോള്‍ ഞാന്‍ വരുന്നു. എന്നിട്ട് പറയുന്നു: ‘എടാ, അതേ… നമ്മുടെ കൊച്ചാണ്,’ എന്ന്,’ ബേസില്‍ ജോസഫ് ഒരു ചിരിയോടെ ഓര്‍ത്തെടുത്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…