Anjali Menon
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചിത്രത്തിന് 2008ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്‌കാരം ലഭിച്ചു. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയതിലൂടെ മികച്ച സംഭാഷണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിക്ക് ലഭിക്കുകയുണ്ടായി.
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2014ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്സ് മലയാളത്തിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു. ഈ ചിത്രത്തിനുശേഷം 2018ല്‍ കൂടെ എന്ന ചിത്രം സംവിധാനം ചെയ്തു. പൃഥ്വിരാജ് സുകുമാരന്‍,നസ്രിയ നസീം,പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ക്രൂവിന്റെ ഭാഗത്തു നിന്നും, ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യമുണ്ട്. സിനിമയൊക്കെ ഹിറ്റാകുന്നതിന് മുമ്പാണ്. ഇവര്‍ക്ക് വല്ലതും അറിയുമോ എന്നൊരു ഇവാലുവേഷന്‍ ഉണ്ടാകും. ആദ്യത്തെ ദിവസം അതുണ്ടാകും. പൊതുവെ ഞാന്‍ കണ്ടാല്‍ നേരെ ഗുഡ് മോണിങ് എന്ന് പറയുന്ന ആളാണ്. അത് തന്നെ ഇവിടെ അപൂര്‍വ്വമാണ്. ആദ്യത്തെ ഷോട്ട് കഴിഞ്ഞാല്‍ സെറ്റാണ്. പിന്നെ ആര്‍ക്കും കുഴപ്പമില്ല. പിന്നെ യാതൊരു ജഡ്ജിങുമില്ല. കാരണം നിങ്ങള്‍ക്ക് പണിയറിയാമെന്ന് അവര്‍ക്ക് അറിയാം” അഞ്ജലി പറയുന്നു
മലയാള സിനിമയില് തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…