Categories: latest news

ജോജു ജോര്‍ജിന് പ്രതിഫലം നല്‍കി; ആരോപണങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ചിത്രീകരണ വേളയില്‍ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ഒരവസരമുണ്ടായാല്‍ ഉറപ്പായും ചുരുളി തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ചുരുളി സിനിമയുടെ തെറി പറയുന്ന വേര്‍ഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. സിനിമയില്‍ അഭിനയിച്ചതിന് കാശൊന്നും ലഭിച്ചില്ലെന്നും സിനിമയില്‍ തെറി ഇല്ലാത്ത വേര്‍ഷനും ഉണ്ടായിരുന്നെന്നും ജോജു വെളിപ്പെടുത്തിയിരുന്നു.

ഇതിന് മറുപടിയുമായിട്ടാണ് ലിജോ ജോസ് രംഗത്ത് എത്തിയത്. ജോജുവിന് നല്‍കിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകള്‍ അടക്കം പങ്കുവെച്ച ലിജോ സിനിമ ചിത്രീകരണ വേളയില്‍ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ഫേസ്ബുക്കിലൂടെ കുറിച്ചു. ഒരവസരമുണ്ടായാല്‍ ഉറപ്പായും ചുരുളി തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

5 hours ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

5 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

5 hours ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

5 hours ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

1 day ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

1 day ago