Categories: latest news

യഥാര്‍ത്ഥ അച്ഛനില്‍ നിന്നും മകളെ അകറ്റിയോ; മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ മകളെ സ്വന്തം അച്ഛനില്‍ നിന്നും അകറ്റിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. എന്റേത് സിംഗിള്‍ പാരന്റിങ്ങല്ല. കോ പാരന്റിങ്ങാണ്. അതിനുള്ള ശ്രമങ്ങള്‍ ഒരു പരിധി വരെ ഏറെയും ചെയ്തിട്ടുള്ളത് ഞാന്‍ തന്നെയാണ്. മോളുടെ സംരക്ഷണം എനിക്കാണിപ്പോള്‍. എത്രത്തോളം നമ്മള്‍ മക്കളുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് എല്ലാം. മകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവളുടെ അച്ഛനോട് ഞാന്‍ പറയുകയും ചോദിക്കുകയും ചെയ്യാറുണ്ട്. കുഞ്ഞിനും അത് വളരെ പ്രധാനപ്പെട്ടതാണ്. അമ്മയെ പോലെ തന്നെ ലൈഫില്‍ പ്രധാനപ്പെട്ടയാളാണ് അച്ഛനുമെന്ന് കുഞ്ഞും മനസിലാക്കണമല്ലോ. ഇത് നമ്മള്‍ മക്കള്‍ക്ക് കൊടുക്കണം. അല്ലാതെ മറ്റെന്ത് കൊടുത്താലും ഒരു സമയം കഴിയുമ്പോള്‍ തിരിച്ച് അടിക്കും. എന്റേത് ടോക്‌സിക്ക് ഡിവോഴ്‌സായിരുന്നില്ല എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago