Categories: latest news

ഐറ്റം സോങ് ചെയ്യേണ്ട എന്നാണ് എല്ലാവരും പറഞ്ഞത്: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

ഇപ്പോള്‍ പുഷ്പയിലെ ഐറ്റം സോങിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള തീരുമാനത്തെ പലരും എതിര്‍ത്തിരുന്നെന്ന് സമാന്ത പറയുന്നു. ഞാനെടുക്കുന്ന തീരുമാനങ്ങളില്‍ ചുറ്റുമുള്ളവരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. ചിലര്‍ അനുകൂലിക്കും. ചിലര്‍ എതിര്‍ക്കും. പക്ഷെ പുഷ്പ ഐറ്റം സോങ് വന്നപ്പോള്‍ അവരെല്ലാവരും ചെയ്യേണ്ടെന്നാണ് പറഞ്ഞത്. ആ സമയം മോശമായിരുന്നു. പക്ഷെ എനിക്ക് പാട്ടിന്റെ വരികള്‍ ഇഷ്ടപ്പെട്ടു. ഈ സിനിമ എങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫര്‍ ചെയ്തിട്ടില്ല എന്നും സാമന്ത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

18 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

18 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

2 days ago