Categories: latest news

സിനിമ കാണുന്നതിന് തനിക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു: ബേസില്‍ ജോസഫ്

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു..

ഇപ്പോള്‍ തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. ഒരു പുരോഹിതന്റെ മകനായതുകൊണ്ട് മുമ്പൊക്കെ സിനിമ കാണുന്നതിന് ബേസിലിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. വാശി പിടിച്ചും ബഹ?ളം വെച്ചുമാണ് സിനിമ കാണാനുള്ള അനുവാദം കുടുംബത്തില്‍ നിന്നും താരം വാങ്ങിയിരുന്നത്. തന്റെ വാശി കാരണം പിതാവ് ളോഹ കോട്ടിനുള്ളില്‍ തിരുകിവെച്ച് തനിക്കൊപ്പം തിയേറ്ററില്‍ വന്ന് സിനിമ കണ്ടിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍ ബേസില്‍.

ജോയൽ മാത്യൂസ്

Recent Posts

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…

20 minutes ago

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

14 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

19 hours ago