Mammootty
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവരാണ് ഈ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മഹേഷ് നാരായണന് ചിത്രത്തിനു ശേഷം മമ്മൂട്ടി ബ്രേക്ക് എടുക്കും. കുടുംബത്തോടൊപ്പം ഈ കാലയളവില്‍ അവധിക്കാലം ആഘോഷിക്കുമെന്നാണ് വിവരം. ബ്രേക്കിനു ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്യുക വലിയൊരു പ്രൊജക്ടില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദ് ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുക. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കുമോ ഇതെന്ന കാര്യത്തില്‍ മാത്രമാണ് ഇനി വ്യക്തത ലഭിക്കാനുള്ളത്.
ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ആണ് ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം. ജനുവരി 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക മാര്‍ച്ചില്‍ റിലീസ് ചെയ്യും. ജിതിന് കെ ജോസ് സിനിമയും മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തും.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…