Categories: latest news

വലിയ സംവിധായകരോട് പോലം നോ പറയാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നു: കീര്‍ത്തി സുരേഷ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്. ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ഇപ്പോള്‍ തന്റെ സിനിമയിലെ തുടക്കകാലത്തെക്കുറിച്ച് പറയുകയാണ് താരം. താന്‍ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീര്‍ത്തി സംസാരിച്ചത്. എന്റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകള്‍ എനിക്ക് വന്നു. രജിനിമുരുകനില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനാല്‍ റിലീസിന് ശേഷം മറ്റ് സിനിമകള്‍ ചെയ്യാമെന്ന് ഞാന്‍ ഉറപ്പിച്ചു. എനിക്ക് തിരക്കുണ്ടായിരുന്നില്ല. സിനിമയോട് പാഷനുള്ളത് കൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. പണം എനിക്ക് സെക്കന്ററിയാണ്.

മറ്റ് സിനിമകളില്‍ നിന്നുള്ള ഓഫര്‍ നിരസിച്ചപ്പോള്‍ ചില സംവിധായകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് കീര്‍ത്തി പറയുന്നു. എന്താണ് നഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, കരിയറിലെ തുടക്ക കാലത്ത് തന്നെ നോ പറയുന്നു എന്നൊക്കെ പറഞ്ഞു. ഇന്ന് ആലോചിക്കുമ്പോള്‍ അതിനെങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

2 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

2 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

2 hours ago