Categories: Videos

‘ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, വേറൊരാള്‍ ചെയ്താല്‍ രണ്ടാമത്തേത്’; ബറോസിനെ കുറിച്ച് ലാലേട്ടന്‍, ചിരിച്ച് ആരാധകര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫാന്റസി ത്രില്ലര്‍ ഴോണറില്‍ എത്തിയ ചിത്രത്തിനു തണുപ്പന്‍ പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബറോസിനെ കുറിച്ച് ലാല്‍ പറഞ്ഞ രസകരമായ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ എന്തിനു ഇങ്ങനെയൊരു സിനിമ ചെയ്‌തെന്ന് ചോദിച്ചാല്‍ ഇത് ഒരിക്കല്‍ മാത്രം ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. ആസ് എന്‍ ആക്ടര്‍, അല്ലെങ്കില്‍ ആസ് എ ഡിറക്ടര്‍ ഒരു പ്രാവശ്യം മാത്രം ചെയ്യാന്‍ സാധിക്കുന്നത്. വേറൊരാള്‍ ചെയ്താല്‍ രണ്ടാമത്തെ പ്രാവശ്യമാകും,’ എന്നാണ് ലാല്‍ മാധ്യമങ്ങളോടു പറയുന്നത്.

ത്രീഡിയില്‍ എത്തിയിരിക്കുന്ന ബറോസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ഡിസംബര്‍ 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

1 hour ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

1 hour ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

1 hour ago