Mohanlal
രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് സിനിമകള്‍ക്കു ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് ആണെന്നു പറഞ്ഞ് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഈ ചിത്രത്തിനു ജിത്തു മാധവന് സിനിമയുമായി യാതൊരു ബന്ധവുമില്ല.
മോഹന്‍ലാലിന്റെ ഒരു ആരാധകന് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചെയ്ത ചിത്രമാണിത്. താടിയില്ലാത്തെ മീശ പിരിച്ച് വളരെ മാസായാണ് ലാലിനെ ഈ ചിത്രത്തില്‍ കാണുന്നത്. ഒറ്റ ലുക്കില്‍ തന്നെ ഒറിജിനല്‍ അല്ലെന്നു വ്യക്തമാകുന്ന ചിത്രമാണിത്.
അതേസമയം ജിത്തു മാധവന്-മോഹന്‍ലാല്‍ ചിത്രം ശ്രീ ഗോകുലം മൂവീസ് ആയിരിക്കും നിര്‍മിക്കുക. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…