Categories: Gossips

മഹേഷ് നാരായണന്‍ ചിത്രത്തിനു പിന്നാലെ വീണ്ടും ! അമല്‍ നീരദ് പടത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും?

‘ബോഗയ്ന്‍വില്ല’യ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. സൂപ്പര്‍താരങ്ങളുടെ നിര്‍മാണ കമ്പനികള്‍ ഒന്നിച്ച് നിര്‍മിക്കുന്ന ആദ്യ സിനിമ കൂടിയായിരിക്കും ഇത്.

അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ശ്രീലങ്കയില്‍ ആരംഭിച്ചത്. ശ്രീലങ്കയിലെ ചിത്രീകരണത്തിനു ശേഷം ഷെഡ്യൂള്‍ ബ്രേക്കിലാണ്. മമ്മൂട്ടിയും മോഹന്‍ലാലും മഹേഷ് നാരായണന്‍ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീലങ്കയില്‍ എത്തിയിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തിലുണ്ട്.

Mohanlal and Mammootty

മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുക അമല്‍ നീരദ് ചിത്രത്തിലായിരിക്കും. സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷമായിരിക്കും ലാല്‍ അമല്‍ നീരദ് പ്രൊജക്ടില്‍ ജോയിന്‍ ചെയ്യുക. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെങ്കില്‍ അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

2 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

2 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

2 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

3 hours ago