കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായി നിനച്ചതെല്ലാം) തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ കാന്‍ഡ് ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ പ്രി പുരസ്കാരം നേടിയ ചിത്രം കൂടിയാണ് ഇത്. അതേസമയം സിനിമയിലെ അര്‍ധനഗ്ന രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ദിവ്യപ്രഭയുടെ അര്‍ധനഗ്ന രംഗത്തിനായി സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ അടി നടക്കുകയാണ്. ആ രംഗങ്ങള്‍ അയച്ചു തരണമെന്നു പറഞ്ഞാണ് പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകളും കമന്റുകളും വരുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ദിവ്യപ്രഭ. സിനിമയും പ്രേക്ഷകരും എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇത്തരം വിഷയത്തിലേക്ക് അവര്‍ എത്താന്‍ സമയമെടുക്കുമെന്നും സിനിമ പറയുന്ന മറ്റു വിഷയങ്ങള്‍ കാണാതെ ഇതുമാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണെന്നും ദിവ്യപ്രഭ പറഞ്ഞു.
‘ ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ചപ്പാട് മനസിലാകാന്‍ കുറച്ച് സമയമെടുക്കും. ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അതുകൊണ്ട് നിരാശയില്ല. ഇതൊരു പുതിയ കാര്യമായിട്ട് തോന്നുന്നില്ല. പ്രത്യേകിച്ച് മലയാളികളുടെ ഇടയില്‍ നിന്ന്. പൈറസിക്ക് എതിരെ ശക്തമായൊരു നിയമം ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമാണല്ലോ ഇതുള്ളത്. ഞാനിപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലായതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കുന്നില്ല എന്ന് പറയാന്‍ സാധിക്കും. സിനിമയും പ്രേക്ഷകരും എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ അവര്‍ എത്താന്‍ സമയമെടുക്കും. സിനിമ പറയുന്ന മറ്റ് വിഷയങ്ങള്‍ ശ്രദ്ധിക്കാതെ ഈയൊരു കാര്യം മാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണ്. എന്നാല്‍ അതേസമയം സെന്‍സിബിളായിട്ടുള്ള പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അത് സന്തോഷം,’ ദിവ്യപ്രഭ പറഞ്ഞു.
ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കുമ്പോൾ കൂടുതൽ സ്ക്രീൻ…
തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…
തിയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടി ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച…
'മൂക്കുത്തി അമ്മന്റെ' വൻ വിജയത്തിന് ശേഷം ലേഡി…
റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…
മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…