Categories: latest news

എന്തിനാണ് ഇത്രയും പക; ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നയന്‍താര ധനുഷ് പോര് മുറുകുന്നു. നയന്‍താര, വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന വീഡിയോയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷ് രംഗത്തെത്തിയതോടെയാണ് കോളിവുഡില്‍ വന്‍താര പോര് ആരംഭിച്ചത്.

സിനിമയുടെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചു എന്ന് കാണിച്ച് ധനുഷ് നയന്‍താരയ്ക്ക് 10 കോടിയുടെ കോപ്പിറൈറ്റ് നോട്ടീസാണ് അയച്ചത്. ഇതിന് പിന്നാലെയാണ് നയന്‍താര ധനുഷിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ആരാധകരുടെ മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖം അല്ല ധനുഷിനുള്ളത് എന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ഒരു വ്യക്തിയാണ് ധനുഷ് എന്നുമാണ് നയന്‍താര പറയുന്നത്. കൂടാതെ 3 സെക്കന്‍ഡ് മാത്രമുള്ള ദൃശ്യങ്ങള്‍ക്ക് 10 കോടി നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടതായും നയന്‍താര പറയുന്നു. ഓഡിയോ ലോഞ്ചുകളില്‍ കാണുന്ന മുഖം അല്ല യഥാര്‍ത്ഥത്തില്‍ ധനുഷ്യന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകള്‍ മെനഞ്ഞ് താങ്കള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗര്‍ഭാഗ്യങ്ങളില്‍ സന്തോഷിക്കുന്ന വ്യക്തിയെന്നും നയന്‍താര തുറന്നടിക്കുന്നു. ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ ആയിരുന്നു നാനും റൗഡി താ എന്ന സിനിമ സംവിധാനം ചെയ്തത്. ഇത് നിര്‍മ്മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് രണ്ടുപേരും കണ്ടുമുട്ടിയതും പരസ്പരം പ്രണയത്തിലായതും അതിനാലാണ് ഡോക്യുമെന്ററിയില്‍ സിനിമയെക്കുറിച്ചും അതിലെ ചില രംഗങ്ങളെയും പരാമര്‍ശിച്ചത്. ചിത്രത്തിലെ പാട്ടുകള്‍ ഡോക്യുമെന്റിയില്‍ ഉപയോഗിക്കാന്‍ ധനുഷിനോട് നേരത്തെ തന്നെ അനുമതി വാങ്ങിയിരുന്നു എന്നാല്‍ അനുവാദം ലഭിച്ചില്ലെന്നും നയന്‍താര പറയുന്നത്. അതിനാല്‍ തന്നെ എന്തിനാണ് തങ്ങളോട് എത്ര പക ധനുഷിനെന്നും താരം ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആരാധിച്ചിരുന്ന പലരുടേയും യഥാര്‍ത്ഥ സ്വഭാവം വേറെയാണ്

അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് ശ്രുതി രജനികാന്ത്.…

11 hours ago

മലയാളത്തില്‍ നിന്ന് ബോധപൂര്‍വം മാറി നിന്നതല്ല

മലയാള സിനിമയില്‍ നിന്ന് താന്‍ ബോധപൂര്‍വം ഇടവേളയെടുത്തിട്ടില്ലെന്ന്…

11 hours ago

സുപ്രിയയെ വിവാഹം ചെയ്യാനുള്ള കാരണത്തെക്കുറിച്ച് പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ…

1 day ago

മകളുമായി പിണങ്ങി; കാരണം പറഞ്ഞ കാജോള്‍

മകള്‍ നൈസയുമായുള്ള ബന്ധം ദൃഢമാക്കിയെടുക്കാന്‍ താന്‍ നടത്തിയ…

1 day ago

ഞങ്ങള്‍ പിരിയാന്‍ കാരണം അയാളല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ പ്രേക്ഷകര്‍ക്ക്…

1 day ago

അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ല: ശ്രുതി രജനികാന്ത്

അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് ശ്രുതി രജനികാന്ത്.…

1 day ago