Categories: latest news

ഒരു സൈക്കോ ക്യാരക്ടര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്: സ്വാസിക

സിനിമയില്‍ തനിക്കൊരു സൈക്കോ കാരക്ടര്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സ്വാസിക. ഭയങ്കര നെഗറ്റീവായിട്ടുള്ള സൈക്കോ ക്യാരക്ടര്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇംഗ്ലീഷ് സിനിമയിലെ സ്ത്രീകഥാപാത്രങ്ങളൊക്കെ ഭയങ്കര സൈക്കോ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഒരു കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. പിന്നെ ഹിസ്റ്റോറിക്കലായിട്ടുള്ള രാമായണം, കണ്ണകി പോലുള്ള കഥാപാത്രത്തിന്റെ ഭാഗമാകണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നാണ് സ്വാസിക പറയുന്നു.

വിവാഹശേഷം തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭര്‍ത്താവ് പ്രേമാണ് എന്നാണ് താരം പറയുന്നത്. പ്രേം എല്ലാ കാര്യത്തിലും എന്നെ റെസ്‌പെക്ട് ചെയ്യുന്ന ഒരാളാണ്. എന്തൊക്കെയാണ് എന്റെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ് എന്റെ ജീവിതരീതികള്‍ അത് അനുസരിച്ച് ജീവിക്കണമെന്ന് എപ്പോഴും പറയുന്ന ഒരാളാണ്. എന്റെയൊരു സ്വഭാവം അനുസരിച്ച് ഞാന്‍ ഭയങ്കര ഡിപെന്‍ഡന്റ്റ് ആണ്. എന്നാല്‍ അങ്ങനെ ഡിപെന്‍ഡന്റ്റ് ആകരുത് എന്ന് പറയുന്ന ഒരാളാണ് പ്രേം.

എന്താണ് എനിക്ക് ചെയ്യാന്‍ ആഗ്രഹം അത് ചെയ്യുക , ഒരിക്കലും താന്‍ അത് ചോദ്യം ചെയ്യാന്‍ വരില്ല എന്ന് പറയുന്ന ഒരാളാണ് അദ്ദേഹം. എല്ലാ കാര്യത്തിലും സപ്പോര്‍ട്ട് ചെയ്യും , പ്രത്യേകിച്ചും അഭിനയത്തിന്റെ കാര്യത്തില്‍. കാരണം അദ്ദേഹത്തിനു ഭയങ്കര ഇഷ്ടമാണ് അഭിനയം. അതിന്റെ മൂല്യം നല്ലതുപോലെ മനസ്സിലാക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് പ്രേം എന്നും സ്വാസിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

5 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

12 hours ago

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…

1 day ago