Categories: Gossips

സഹതാരങ്ങള്‍ നിര്‍ബന്ധിച്ചു; കടുത്ത സ്വരത്തില്‍ ‘നോ’ പറഞ്ഞ് മോഹന്‍ലാല്‍

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷമുള്ള പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഒരു ടേം കൂടി പ്രസിഡന്റ് സ്ഥാനം വഹിക്കണമെന്നാണ് സഹതാരങ്ങള്‍ മോഹന്‍ലാലിനോടു ആവശ്യപ്പെട്ടത്. എന്നാല്‍ ‘അമ്മ’യുടെ ഭാരവാഹിത്വത്തിലേക്ക് ഇനിയില്ലെന്ന് ലാല്‍ ഉറച്ച തീരുമാനമെടുത്തു. പുതിയ ആളുകള്‍ നേതൃപദവിയിലേക്ക് വരട്ടെ എന്നാണ് ലാലിന്റെ നിലപാട്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ലാല്‍ മമ്മൂട്ടിയെ അറിയിച്ചു.

സംഘടനയുടെ തലപ്പത്തുള്ള താരങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചത്. സംഘടന പിരിച്ചുവിട്ടതോടെ നിലവിലെ നേതൃത്വം അടുത്ത തിരെഞ്ഞെടുപ്പ് വരെ അഡ്ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചുവരികയാണ്.

Mohanlal

അമ്മയുടെ പുതിയ ഭാരവാഹികളെ ഉടന്‍ തന്നെ തിരെഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അടുത്ത ജൂണില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ യുവതാരങ്ങള്‍ അടക്കം ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരിക്കല്‍ കൂടി മോഹന്‍ലാല്‍ പ്രസിഡന്റ് ആകട്ടെ എന്ന അഭിപ്രായം സഹതാരങ്ങള്‍ മുന്നോട്ടുവെച്ചത്.

സാധാരണ 3 വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മ ജനറല്‍ ബോഡി ചേര്‍ന്ന് ഭാരവാഹികളെ തിരെഞ്ഞെടുക്കാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ ജൂണിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

2 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

2 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

2 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

3 hours ago