Categories: latest news

‘എന്റെ ചിന്നത്തമ്പീ, ദുല്‍ഖറിന്റെ സിനിമ എല്ലാവരും കാണണം’; ‘കങ്കുവ’ പ്രൊമോഷനിടെ സൂര്യ (വീഡിയോ)

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കര്‍ കാണണമെന്ന് ആരാധകരോടു ആവശ്യപ്പെട്ട് തമിഴ് സൂപ്പര്‍താരം സൂര്യ. തന്റെ പുതിയ സിനിമയായ ‘കങ്കുവ’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സൂര്യ ദുല്‍ഖറിനെ കുറിച്ച് സംസാരിച്ചത്. കൊച്ചി ലുലുവില്‍ ആയിരുന്നു പ്രൊമോഷന്‍ പരിപാടി.

ദുല്‍ഖറിനെ ‘ചിന്നത്തമ്പീ’ എന്നാണ് സൂര്യ അഭിസംബോധന ചെയ്തത്. ലക്കി ഭാസ്‌കര്‍ മികച്ച സിനിമയാണെന്നും എല്ലാവരും കാണണമെന്നും സൂര്യ പറഞ്ഞു. നൂറുകണക്കിനു ആരാധകരാണ് സൂര്യയെ കാണാന്‍ കൊച്ചിയിലെത്തിയത്.

പ്രവൃത്തിദിനമായിട്ട് കൂടി തന്നെ കാണാന്‍ ഇത്രയേറെ പേര്‍ എത്തിയതില്‍ സൂര്യ ആശ്ചര്യം രേഖപ്പെടുത്തി. മുട്ടിന്മേല്‍ നിന്ന് കൈകൂപ്പിയാണ് താരം ആരാധകര്‍ക്കു നന്ദി പറഞ്ഞത്. അപകടം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിച്ചു നില്‍ക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. വലിയ കരഘോഷത്തോടെയാണ് ആരാധകര്‍ സൂര്യയുടെ ഓരോ വാക്കുകളും ഏറ്റെടുത്തത്. തനിക്ക് നല്‍കുന്ന പിന്തുണ ഇനിയും തുടരണമെന്നും സൂര്യ ആവശ്യപ്പെട്ടു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

7 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

13 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

13 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

13 hours ago