Categories: Gossips

ഇച്ചാക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ ലാല്‍ ജനുവരിയില്‍ എത്തും; പ്രേക്ഷകര്‍ കാത്തിരിക്കുന്ന അപ്‌ഡേറ്റ് ഇതാ

നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ സുപ്രധാന കാമിയോ റോളില്‍ എത്തും. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ അവസാനിക്കും. അതിനുശേഷമാണ് മഹേഷ് നാരായണന്‍ ചിത്രം ആരംഭിക്കുക. ഡിസംബര്‍ ആദ്യ വാരത്തില്‍ മമ്മൂട്ടി-മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

Mammootty

മൂന്ന് മാസത്തിലേറെ ചിത്രീകരണം ആവശ്യമുള്ളതിനാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മറ്റു സിനിമകളിലൊന്നും മമ്മൂട്ടി അഭിനയിക്കില്ലെന്നാണ് വിവരം. ജനുവരിയില്‍ ആയിരിക്കും മോഹന്‍ലാല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം 15 ദിവസം കൊണ്ട് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. ശ്രീലങ്കയില്‍ ആയിരിക്കും മമ്മൂട്ടി-മോഹന്‍ലാല്‍ സീനുകളുടെ ചിത്രീകരണം. മമ്മൂട്ടി കമ്പനിക്കൊപ്പം ആശീര്‍വാദ് സിനിമാസും ഈ സിനിമയുടെ നിര്‍മാണ പങ്കാളിയാകും.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

2 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

2 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

2 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

3 hours ago