Categories: Gossips

ലിയോ 2 നടക്കില്ല ! കൈതിയുടെ രണ്ടാം ഭാഗം കഴിഞ്ഞാല്‍ റോളക്‌സും വിക്രവും വരും

സൂപ്പര്‍താരങ്ങളെ പോലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് ആണ് സംവിധായകന്‍ ലോകേഷ് കനഗരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ (LCU) ഇറങ്ങിയ സിനിമകളെല്ലാം ബോക്സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മാത്രമല്ല എല്‍സിയുവിലെ കഥാപാത്രങ്ങള്‍ക്ക് അന്യായ ഫാന്‍ബോസും ഉണ്ട്. ഇപ്പോള്‍ ഇതാ എല്‍സിയുവില്‍ ഇനി മൂന്ന് സിനിമകള്‍ കൂടി വരാനുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ലോകേഷ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ കൈതിയുടെ രണ്ടാം ഭാഗമായിരിക്കും എല്‍സിയുവിലെ അടുത്ത ചിത്രം. റോളക്സ് എന്ന കഥാപാത്രത്തിനായി മറ്റൊരു സിനിമ ചെയ്യും. വിക്രം 2 ആയിരിക്കും എല്‍സിയുവിലെ അവസാന ചിത്രം. വിജയ് സാര്‍ സിനിമ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ലിയോ 2 കൂടി ഞാന്‍ ചെയ്തേനെ,’ ലോകേഷ് പറഞ്ഞു.

കൈതി 2 വിനു വേണ്ടിയുള്ള എഴുത്ത് കഴിഞ്ഞു. മുഴുവന്‍ ടീമും വലിയ ആകാംക്ഷയിലാണ്. കൈതി എനിക്ക് ഹോം ഗ്രൗണ്ട് പോലെയാണ്. അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. ദില്ലി എന്ന കഥാപാത്രത്തെ വീണ്ടും കൊണ്ടുവരുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. എന്റെ നായകന്‍മാര്‍ക്ക് അമാനുഷികമായ കഴിവുകളൊന്നും ഇല്ല. അവര്‍ സാധാരണ മനുഷ്യന്‍മാരാണ് – ലോകേഷ് കൂട്ടിച്ചേര്‍ത്തു.

കാര്‍ത്തി നായകനായ കൈതിയാണ് എല്‍സിയുവിലെ ആദ്യ ചിത്രം. പിന്നീടാണ് കമല്‍ഹാസന്‍ നായകനായ വിക്രം എത്തിയത്. വിക്രത്തിലെ വില്ലന്‍ ആണ് റോളക്സ്. സൂര്യയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു ശേഷമാണ് വിജയ് ചിത്രം ലിയോ എത്തിയത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

6 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago