Dulquer Salmaan
കിംഗ് ഓഫ് കൊത്തയുടെ പരാജയം താന്‍ ഏറ്റെടുക്കുന്നതായി നടന് ദുല്‍ഖര്‍ സല്മാന്. ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതായും അടുത്ത തവണ കൂടുതല്‍ പരിശ്രമിക്കും എന്നുമാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കാവെ ദുല്‍ഖര്‍ സല്മാന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മോശം തിരക്കഥയുടെയും അഭിനയത്തിന്റെയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ചിത്രം ഏറ്റുവാങ്ങിയത്. ഇതോടെയാണ് താരം ഇതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.
അഭിലാഷ് ജോഷി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബിഗ് ബജറ്റിലായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്. ചിത്രം വിജയം ആയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ആ സിനിമയെ പറ്റി എന്ത് പരാതിയുണ്ടെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. അടുത്ത തവണ തങ്ങള്‍ കൂടുതല്‍ നന്നായി ശ്രമിക്കുമെന്നും ‘ലക്കി ഭാസ്കര്‍’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…