Categories: Gossips

‘എന്റെ പണം കൊണ്ട് തായ്‌ലൻഡിൽ ഹണിമൂൺ’; തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ ദിയ കൃഷ്ണ

ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ മുൻ ജീവനക്കാരിൽ ഒരാളുടെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ദിയ കൃഷ്ണ. കേസിൽ ജയിലിൽ കഴിഞ്ഞ മൂന്നുപേരിൽ ഒരാളുടെ വിവാഹം കഴിഞ്ഞെന്നും, തന്റെ പണം ഉപയോഗിച്ച് ഇപ്പോൾ തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്നും ദിയ ആരോപിച്ചു.

“ക്രിമിനലുകൾക്ക് ഇഷ്ടംപോലെ കറങ്ങാമോ?” എന്ന ചോദ്യമാണ് ദിയ ഉന്നയിച്ചത്. തട്ടിപ്പിൽ നഷ്ടപ്പെട്ട പണം ഇനിയും തിരികെ കിട്ടിയിട്ടില്ലെന്ന വേദനയും അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷമാണ് ദിയയുടെ സ്ഥാപനത്തിൽ വൻ തട്ടിപ്പ് നടന്നതായി പരാതി ഉയർന്നത്. ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധാകുമാരി എന്നിവർ സ്ഥാപനത്തിന്റെ ക്യുആർ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ക്യുആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം കൈപ്പറ്റി എന്നതാണ് ആരോപണം. ഏകദേശം 69 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടമായെന്നാണ് ദിയയും പിതാവ് കൃഷ്ണകുമാറും പരാതിയിൽ പറഞ്ഞിരുന്നത്.

ഇതേ ജീവനക്കാർ തിരിച്ചും ദിയയ്ക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയതോടെ, തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ദിയയും സഹോദരി അഹാനയും മാതാപിതാക്കളും തങ്ങളെ തടഞ്ഞുവച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ജീവനക്കാരുടെ ആരോപണം. ഈ ആരോപണങ്ങൾ കുടുംബം നിഷേധിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

1 hour ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

7 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

7 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

7 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

7 hours ago