മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന നടി നീത പിള്ളയുടെ ഇൻസ്റ്റാഗ്രാം പേജിൽ വന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനോഹരമായ ഒരു പിങ്ക് സാരിയിൽ, തികച്ചും ട്രഡീഷണൽ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിൽ ഇത്രയും സുന്ദരിയായി നീതയെ കാണാൻ സാധിക്കുന്നതിന് പിന്നിലെ യഥാർത്ഥ രഹസ്യം മറ്റൊന്നുമല്ല, താരത്തിന്റെ കഠിനമായ വർക്കൗട്ടാ ണ്.
‘ദി കുങ്ഫു മാസ്റ്റർ’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു വർഷത്തോളം കഠിനമായ മാർഷ്യൽ ആർട്സ് പരിശീലനം നേടിയ താരമാണ് നീത. ഫിറ്റ്‌നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരം, ജിമ്മിലെ കഠിനമായ വർക്കൗട്ട് ചിത്രങ്ങളും റീലുകളും ഇടയ്ക്കിടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
‘പൂമരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറി, ‘പാപ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലെ ഐപിഎസ് ഓഫീസർ വിൻസി അബ്രഹാമായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നീത. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’, ദിലീപിനൊപ്പമുള്ള ‘തങ്കമണി’ എന്നിവയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ.
തീയറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ യിലും നീത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…