Categories: latest news

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ് മഞ്ജു പത്രോസ്. ഭര്‍ത്താവ് സുനിച്ചനുമായി അകന്നത് വലിയ ചര്‍ച്ചയായി. മഞ്ജു അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഇവരെ ഒരുമിച്ച് കാണാതായത്. ഇതോടെ മഞ്ജുവിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ?ഗോസിപ്പുകളും വന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് മഞ്ജു പത്രോസ്.

കാശ് വന്നപ്പോള്‍ ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചതല്ല. അധ്വാനിക്കാന്‍ അവസരം കിട്ടി, അതില്‍ നിന്ന് പ്രതിഫലം കിട്ടിത്തുടങ്ങിയത് കൊണ്ട് ജീവിച്ചിരിക്കുന്ന ആളാണ് ഞാന്‍. അല്ലെങ്കില്‍ ഞാനിവിടെ ഉണ്ടാകില്ലായിരുന്നു. പൈസ വന്നപ്പോള്‍ അവള്‍ ഉപേക്ഷിച്ച് പോയെന്ന് ഈ പറയുന്ന ഭര്‍ത്താവ് പോലും പറയില്ല. ഞാനിത്രയും കാലം പറഞ്ഞ കാര്യങ്ങളില്‍ ഒരു ശതമാനം പോലും നുണയില്ല. ഉണ്ടെങ്കില്‍ ആ മനുഷ്യന്‍ വന്ന് പറഞ്ഞേനെ. ഞാനെന്റെ പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് ഞാനവിടെ നിന്നും പോന്നത്. അതിനടിയിലേക്ക് എനിക്കിനി ഒന്നും ചെയ്യാനില്ല. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് എന്റെ മകന്‍. അവന് ഞാന്‍ മാത്രമേയുള്ളൂ. അതെനിക്ക് ഭം?ഗിയായി കൊണ്ട് പോകണം. അല്ലാതെ എന്തെങ്കിലും കിട്ടിയപ്പോള്‍ മറ്റൊന്നിനെ കളഞ്ഞതല്ല ഞാന്‍ എന്ന് മഞ്ജു പത്രോസ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേര്‍സിനോടാണ് പ്രതികരണം.

സ്വന്തം അധ്വാനത്തില്‍ പണിത വീടിനെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. വീട് വില്‍ക്കാമെന്ന ചിന്ത എന്റെയുള്ളില്‍ വന്നിരുന്നു. ഇത്രയും പൈസ മുടക്കി പണിത വീട് അടച്ചിട്ടിരിക്കുകയാണ്. അത് വിറ്റ് എനിക്ക് കുറച്ച് കൂടെ ആക്‌സസുള്ള സിറ്റിയിലോട്ട് മാറിയാല്‍ രാത്രിയില്‍ ദൂരയാത്രകള്‍ ഒഴിവാക്കാം രാത്രിയില്‍ ഫ്‌ലാറ്റിലേക്ക് പോയാല്‍ മതിയല്ലോ എന്നാെരു ചിന്തയുണ്ടായിരുന്നു. പക്ഷെ അത് വേണ്ടെന്ന് വെച്ചു. ആളുകള്‍ വീട് ചോദിച്ച് വന്നിരുന്നു. കൊടുക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞെന്നും മഞ്ജു പത്രോസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

53 minutes ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

57 minutes ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

1 hour ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

1 hour ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

1 hour ago

കല്യാണം കഴിഞ്ഞാലും ഒരുങ്ങി നടക്കണം; എന്താണ് തെറ്റെന്ന് റോജ

പ്രായമെന്ന് പറയുന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് നടി…

1 hour ago