Categories: latest news

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത് വൈറലായിരുന്നു. 20-ാം വിവാഹ വാര്‍ഷികത്തിലാണ് ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹ പ്രതിജ്ഞ ചൊല്ലി ഇരുവരും ആഘോഷമാക്കിയത്. വിദേശത്ത് വച്ചായിരുന്നു ആഘോഷം നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ഇതിനിടെ സൂര്യയുടേയും ജ്യോതികയുടേയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സൂര്യയുടെ പിതാവ് ശിവകുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ജെഎഫ്ഡബ്യുവിന്റെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്.

”സിനിമയില്‍ പല നായികമാരോടൊപ്പം അഭിനയിച്ചപ്പോഴും സൂര്യയ്ക്ക് പ്രണയം തോന്നിയിട്ടില്ല. ആരെയെങ്കിലും പ്രേമിച്ചു കൂടേ എന്ന് അവന്റെ അമ്മ ചോദിച്ചപ്പോള്‍ ഹേയ് അങ്ങനെ ഏതെങ്കിലും പെണ്ണിനെ ഒന്നും പ്രണയിക്കാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. അവസാനം ബോംബെയില്‍ നിന്നും ഒരു പെണ്‍കുട്ടി തമിഴ്നാട്ടിലെത്തി. അവളോട് അവന് പ്രണയം തോന്നി. കല്യാണം കഴിച്ചാല്‍ ഇവളെ മാത്രമേ കല്യാണം കഴിക്കൂ എന്ന ഒറ്റവാശിയില്‍ നാല് വര്‍ഷം കാത്തിരുന്നു” ശിവകുമാര്‍ പറയുന്നു.

”കല്യാണം കഴിഞ്ഞപ്പോള്‍ ജ്യോതികയ്ക്ക് വേണമെങ്കില്‍ ബോംബെയില്‍ സെറ്റില്‍ ആകണം എന്ന് വാശി പിടിച്ച് സൂര്യയേയും കൂട്ടി കൊണ്ട് പോകാമായിരുന്നു. പക്ഷെ ആ പെണ്‍കുട്ടി അത് ചെയ്തില്ല. കല്യാണം കഴിച്ച് ഇവിടെ വന്ന് 18 വര്‍ഷം ഇവിടെ തന്നെ നിന്നു. നായികമാര്‍ പൊതുവെ കല്യാണം കഴിച്ചാല്‍ പ്രസവിക്കാന്‍ തയ്യാറാകില്ല. എന്നാല്‍ ജ്യോതിക കല്യാണം കഴിച്ച് രണ്ട് മക്കളെ പ്രസവിക്കുകയും ചെയ്തു. അമ്മയും അച്ഛനുമായ ഞങ്ങളോടൊപ്പം തന്നെ ജീവിച്ചു. 20 വര്‍ഷം സ്നേഹം കുറയാതെ അവര്‍ ജീവിച്ചു. അപൂര്‍വ്വ പിറവിയാണ് അവര്‍. അതുപോലെ ഒരു മകനേയും മരുമകളേയും ലഭിച്ചതില്‍ സന്തോഷം” എന്നും അദ്ദേഹം പറയുന്നു.

സെപ്റ്റംബര്‍ 11 നായിരുന്നു സൂര്യയുടേയും ജ്യോതികയുടേയും വിവാഹ വാര്‍ഷികം. മക്കളായ ജിയയും ദേവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വാര്‍ഷികാഘോത്തില്‍ പങ്കെടുത്തിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

50 minutes ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

53 minutes ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

1 hour ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

1 hour ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

1 hour ago

കല്യാണം കഴിഞ്ഞാലും ഒരുങ്ങി നടക്കണം; എന്താണ് തെറ്റെന്ന് റോജ

പ്രായമെന്ന് പറയുന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് നടി…

1 hour ago