Categories: latest news

സിനിമയില്‍ നായികയോടുള്ള ക്രൂരത; വില്ലനെ തല്ലി സ്ത്രീകള്‍

സിനിമയിലെ നായികയോടുള്ള ക്രൂരത കണ്ട് വില്ലനെ തല്ലി ചതച്ച് സ്ത്രീകള്‍. ഹൈദരാബാദില്‍ വച്ച് നടന്‍ എന്‍ ടി രാമസ്വാമിയ്ക്ക് നേരെയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നും കയ്യേറ്റം ഉണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനായി സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എന്‍ ടി രാമസ്വാമി അഭിനയിച്ചിരുന്നത്. എന്നാല്‍ ചടങ്ങിനിടെ വില്ലന്‍ വേഷം ചെയ്ത നടനെതിരെ ആക്രമണമുണ്ടാവുകയായിരുന്നു.

താരങ്ങളുടെ ഭാഗത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ നടന്റെ ഷര്‍ട്ടില്‍ കയറിപ്പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു എന്ന് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇതോടെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇവരെ തടഞ്ഞു. എന്നാല്‍ ഇവരെ മാറ്റി നിര്‍ത്തിയിട്ടും ദേഷ്യപ്പെട്ട് നടനു നേരെ ഇവര്‍ പാഞ്ഞടുക്കുന്നതും വിഡിയോയിലുണ്ട്.

സംഭവത്തിനക്കുറിച്ച് പല രീതിയിലുള്ള അഭിപ്രായങ്ങളാണ് ആളുകള്‍ പങ്കുവെയ്ക്കുന്നത്. നടനെതിരെ ആക്രമണം നടത്തിയ സ്ത്രീകളെ നടപടി വളരെ മോശമായി പോയി എന്നാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ സിനിമാക്കാരുടെ തന്നെ പ്രമോഷനല്‍ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പിണക്കം മറന്ന് കൈകോര്‍ത്ത് ഹരീഷും ബാദുഷയും

തര്‍ക്കങ്ങളും പിണക്കങ്ങളും പറഞ്ഞ് പരിഹരിച്ച് ഒന്നായി എന്‍എം…

5 hours ago

വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായി തൃഷ

തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്…

5 hours ago

ഹന്‍സികയുടെ ഫോട്ടോ ലീക്കില്‍ വലിയ വിവാദം

ഹന്‍സിക കൃഷ്ണയുടെ ഇന്‍സ്റ്റ?ഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റ് ലീക്കായത്…

1 day ago

ദുരനുഭവങ്ങള്‍ നേരിട്ടു; തുറന്ന് പറഞ്ഞ് സിമ്രാന്‍

ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി…

1 day ago

ആലുവ മണപ്പുറത്ത് കുതിര സവാരി പഠിച്ച് മഞ്ജു വാര്യര്‍

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി…

1 day ago

22 കാരിയുടെ അമ്മയാകാന്‍ ക്ഷണം; അനുഭവം പറഞ്ഞ് ജ്യോതി കൃഷ്ണ

കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍…

1 day ago