Mammootty
നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സീരിയല്‍ കില്ലര്‍ കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ സയനൈഡ് മോഹന്റെ കഥയാണ് ഈ സിനിമയിലേതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. 20 കൊലക്കേസുകളില്‍ പ്രതിയായ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനെ സിനിമയില്‍ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബര്‍ 25 നാണ് സിനിമയുടെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചത്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിയെടുത്തത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു. വിനായകന് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിന് കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…