Categories: latest news

മുംബൈയെ ഞെട്ടിക്കാന്‍ ആഡംബര വസതിയുമായി ആലിയയും രണ്‍ബീറും

സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കാനായി ആലിയയും രണ്‍ബീറും പണികഴിപ്പിക്കുന്ന ആഡംബര വീടിന്റെ പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. 6 നിലകളിലുള്ള തങ്ങളുടെ ആഡംബര ഭവനം മുംബൈയിലെ ബാന്ദ്രയിലാണ് താരങ്ങള്‍ പണികഴിപ്പിക്കുന്നത്.

താരങ്ങളുടെ മകളായ റാഹയക്ക് ഈ വീട് സമ്മാനിക്കും എന്നും പിന്നീട് മകളുടെ പേരില്‍ ഈ ഭവനം രജിസ്റ്റര്‍ ചെയ്യുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. വീടിന്റെ പണികളുമായി ബന്ധപ്പെട്ട നേരത്തെ ഇവര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇളം നീല നിറത്തിലാണ് വീടിന്റെ പുറം ചുമരുകള്‍ ഒരുക്കിയിരിക്കുന്നത്. വലിയ ജനാലകളും കാണാം. രണ്‍ബീറിന്റെ അന്തരിച്ച മുത്തശ്ശി കൃഷ്ണ രാജ് കപൂറിന്റെ പേരിലായിരുന്നു രണ്‍വീര്‍ ബംഗ്ലാവ് പണിത സ്ഥലം എന്നാണ് വിവരം.

ഏകദേശം 50 കോടി രൂപ ബംഗ്ലാവിന്റെ നിര്‍മ്മാണത്തിന് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ മന്നത്ത്, അമിതാഭ് ബച്ചന്റെ ജല്‍സ എന്നിവയെ മറികടന്ന് മുംബൈയിലെ ‘ഏറ്റവും ചെലവേറിയ’ സെലിബ്രിറ്റി ബംഗ്ലാവാക്കി ഇത് മാറും എന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

2 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago