Categories: latest news

ഞാന്‍ വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി: അനാര്‍ക്കലി

ആരാധകര്‍ക്കായി തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് നടി അനാര്‍ക്കലി മരിക്കാര്‍. തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും തുടര്‍ന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും ആണ് അനാര്‍ക്കലി ഇപ്പോള്‍ സംസാരിക്കുന്നത്.

”ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു അത്. അവര്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് ഒരു പരാതിയുമില്ല. വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ടു പേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെ അതിന്റെ ഭാഗമായതാണ്. ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാന്‍ പങ്കെടുക്കുന്നതും സ്‌റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷെ എനിക്കത് നോര്‍മലൈസ് ചെയ്യണമായിരുന്നു. വളരെ നോര്‍മലായിട്ടുള്ള കാര്യമാണിതെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു. വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വീഡിയോയും സ്‌റ്റോറിയും പോസ്റ്റ് ചെയ്തത്” എന്നാണ് താരം പറയുന്നത്.

താനും ഉമ്മയും നല്ല കൂട്ടാണ്. തന്റെ എല്ലാ കാര്യങ്ങളും ഉമ്മയ്ക്ക് അറിയാം. എല്ലാം ഉമ്മയോട് തുറന്നു പറയാറുണ്ടെന്നും അനാര്‍ക്കലി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

20 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

20 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

2 days ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

2 days ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

2 days ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

2 days ago