Categories: latest news

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; മറുപടിയുമായി സ്വാസിക

സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവെച്ച ചിത്രത്തിന് താഴെ മോശം കമന്റ് ചെയ്ത ആള്‍ക്ക് കൃത്യമായ മറുപടി നല്‍കി സ്വാസിക. താരം പങ്കുവെച്ച് ചിത്രത്തിന് താഴെ നേവല്‍ കാണിക്കാത്തതിനാല്‍ ഒരു സുഖമില്ല മോളെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വ്യാജ ഐഡിയില്‍ നിന്നുമാണ് താരത്തിനെതിരെ ഇത്തരത്തില്‍ ഒരു അശ്ലീല കമന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതിന് അത്രയും മതി എന്നുള്ള മറുപടിയാണ് സ്വാസിക നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഓട്ട്ഫിറ്റിലുള്ള ക്രോപ്പ് ടോപ്പും പാന്റും അതിനൊരു ജാക്കറ്റ് ആയിരുന്നു താരം ധരിച്ചിരുന്ന വേഷം. ഈ ചിത്രത്തില്‍ താരം വളരെ ബോള്‍ഡ് ആണ്, സുന്ദരിയാണ് എന്നൊക്കെയാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത് എന്നാല്‍ അതിനിടയിലാണ് ഇത്തരത്തില്‍ താഴത്തെ വളരെ മോശം രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്.

റിച്ചാര്‍ഡ് ആന്റണി പകര്‍ത്തിയ ചിത്രത്തിന്റെ സ്‌റ്റൈലിങ് നിര്‍വ്വഹിച്ചിരിക്കുന്നത് വിന്നി ഫ്രാന്‍സിസാണ് ചിത്രത്തിന് മികച്ചൊരു അടിക്കുറിപ്പും താരം നല്‍കിയിരുന്നു. ‘വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോല്‍ ആത്മവിശ്വാസമാണ്’ എന്നായിരുന്നു സ്വാസിക നല്‍കിയ അടിക്കുറിപ്പ്.

2009 ല്‍ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. തൊട്ടുപിന്നാലെ തന്നെ ഫിഡല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 ലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും സ്വാസിക നേടിയിരുന്നു. 2015 ല്‍ മഴവില്‍ മനോരമയിലൂടെ പുറത്ത് വന്ന ദന്തുപുത്രിയാണ് സ്വാസിക അഭിനയിച്ച ആദ്യ സീരിയല്‍.

ജോയൽ മാത്യൂസ്

Recent Posts

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

5 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

12 hours ago

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…

1 day ago