Categories: latest news

ചുവപ്പില്‍ എലഗന്റ് ലുക്കുമായി അപര്‍ണ

ചുവപ്പ് സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ. 1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസാണ് പ്രായം. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.

അപര്‍ണ നായികയായ കിഷ്‌കിന്ധാ കാണ്ഡം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശി ഗഥ, സണ്‍ഡേ ഹോളിഡേ, തൃശിവപേരൂര്‍ ക്ലിപ്തം, കാമുകി, ബി ടെക്, അള്ള് രാമേന്ദ്രന്‍, സര്‍വ്വം താള മയം, സുരരൈ പോട്ര്, വീട്ട്ല വിശേഷം, രായന്‍ എന്നിവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍

ജോയൽ മാത്യൂസ്

Recent Posts

മരിക്കുന്നത് വരെ അയാളോട് ക്ഷമിക്കില്ല; ഗൗരി കൃഷ്ണന്‍

സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ക്കും മോശം…

6 minutes ago

വിവാഹിതയാകണം പക്ഷെ; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

ജീവിതത്തോട് തനിക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി…

10 minutes ago

അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം; നയന്‍താരയോട് ഭര്‍ത്താവ്

നടി നയന്‍താരയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ആരാധകരും…

17 minutes ago

എനിക്കത് ട്രോമയാണ്, തുറന്ന് പറഞ്ഞ് സായി പല്ലവി

'രാമായണ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം സായ്…

20 minutes ago

ഞാന്‍ റെഡിയാണ്; മമ്മൂട്ടിയുമായുള്ള സിനിമയെക്കുറിച്ച് ദുല്‍ഖര്‍

'കാന്ത', 'ഐ ആം ഗെയിം' എന്നീ സിനിമകള്‍ക്ക്…

23 minutes ago