Categories: latest news

കൂടെയുണ്ട്; നിവിന്‍ പോളിക്ക് പിന്തുണയുമായി ബാല

നടന്‍ നിവിന്‍ പോളിക്ക് പിന്തുണ അറിയിച്ച് ബാല. ഈ നിയമപോരാട്ടത്തില്‍ കൂടെ ആരുമില്ലെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും താന്‍ അടക്കമുള്ളവര്‍ നിവിനൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്നാണ് ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

നിവിന്‍ പോളി ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങള്‍ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോള്‍ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. നിവിന്‍ അവസാനമായി പറഞ്ഞ ഒരു കാര്യമുണ്ട് നിവിന്റെ കൂടെ ആരുമില്ലെന്ന്. അങ്ങനെ ഒന്നും പറയരുത് കേട്ടോ, എല്ലാവരും ഉണ്ട്.

ഇവിടെ ബ്ലാക്ക്‌മെയിലിങ് ഉണ്ട്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോള്‍, കോമഡിക്ക് ചെയ്തതാണെന്ന് പറഞ്ഞു. നിയമം ജയിക്കണം. യഥാര്‍ഥ കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിന്‍ പോളിയെ ഈ കേസില്‍ പിടിച്ചിട്ടത് എന്നും ബാല ആരോപിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago